എൻ.ഡി.എ പ്രകടനപത്രിക പ്രകാശനം

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൻ.ഡി.എ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണന്‍റെ പ്രകടനപത്രിക പ്രകാശനം ചെയ്ത് കടവന്ത്ര സ്വദേശിനിയായ ശുചീകരണ തൊഴിലാളി തങ്കമണി. ആദ്യമായാണ് ഒരു വേദിയിൽ സംസാരിക്കുന്നതെന്നും എണീറ്റ് നടക്കാൻ പറ്റുന്ന കാലമത്രയും പണി എടുത്ത് ജീവിക്കണമെന്നാണ് ആഗ്രഹമെന്നും അവർ പറഞ്ഞു. 5000 രൂപ നൽകി വാടകവീട്ടിലാണ് താമസം. സർക്കാറിൽനിന്ന് ഒരു വീട് കിട്ടാൻ വർഷങ്ങളായി ഓഫിസുകൾ കയറി ഇറങ്ങുന്നു. ഒന്നും ശരിയാകുന്നില്ല. തങ്കമണിക്ക് വീട് നൽകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പ്രഖ്യാപിക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.