റുബെൽ മുല്ല
കിഴക്കമ്പലം: വാഴക്കുളത്ത് 51 കിലോഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് സൂക്ഷിച്ചിരുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി റുബെൽ മുല്ലയെ (25) തടിയിട്ട പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാഴക്കുളം ടി.എം.ജെ നഗറിലുള്ള വീട്ടിലാണ് കഞ്ചാവ് കണ്ടെത്തിയത്. ചാക്കുകളിലും തറയിൽ കൂട്ടിയിട്ട നിലയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇലക്ട്രോണിക് ത്രാസും ഇവിടെനിന്ന് പിടികൂടി. ഇതര സംസ്ഥാനത്തൊഴിലാളികൾക്ക് താമസിക്കാനെന്ന പേരിലാണ് വീട് വാടകക്ക് എടുത്തിരുന്നത്. പകൽ സമയം ആളുകൾ ജോലിക്ക് പോയിരിക്കുകയാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിക്കും. രാത്രിയിലാണ് പ്രതി ഇവിടെ എത്തിയിരുന്നത്. തന്ത്രപരമായാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത്.
പെരുമ്പാവൂർ എ.എസ്.പി ഹാർദിക് മീണ, തടിയിട്ട പറമ്പ് ഇൻസ്പെക്ടർ കെ.എൻ. മനോജ്, എസ്.ഐമാരായ എൻ.ജി. അനീഷ് കുമാർ, കെ.എ. നൗഷാദ്, സി.പി.ഒമാരായ റോബിൻ ജോയി, സി.ബി. ബെനസിർ, മുഹമ്മദ് നൗഫൽ, വിശാഖ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.