കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമായി 'ആഫ്രിക്കൻ ഒച്ച്'. കാക്കനാട് തുതിയൂരിലെ വോട്ടർമാരാണ് വോട്ട് തേടിയെത്തുന്ന എല്ലാ മുന്നണി പ്രവർത്തകരോടും തങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി ഒച്ച് ശല്യം അവതരിപ്പിക്കുന്നത്. മൂന്ന് വർഷമായി നേരിടുന്ന ഈ പ്രശ്നത്തിന് ഇതുവരെ പരിഹാരം കാണാത്തതിൽ ഏതെങ്കിലും ഒരു പാർട്ടിക്കാരോട് മാത്രമല്ല, നാട്ടുകാരുടെ പ്രതിഷേധം. ഈ കാലഘട്ടത്തനിടെ മാറി മാറി വന്ന നഗരസഭ ഭരണകൂടങ്ങളും സർക്കാറും തങ്ങളെ അവഗണിക്കുകയായിരുന്നെന്ന് ഇവർ പറയുന്നു. തുതിയൂർ മേഖലയിൽ ഓരോ ദിവസവും ഒച്ചുകളുടെ എണ്ണം കൂടി വരികയാണെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ ചേർന്ന് പണം മുടക്കി ഉപ്പ് വാങ്ങി വിതറിയാണ് താൽക്കാലിക പരിഹാരം കാണുന്നത്. എന്നാൽ, പൂർണമായും ഇവയെ നശിപ്പിക്കാനാവാത്തതിനാൽ വീണ്ടും ഇരട്ടിയായി ഇവ വ്യാപിക്കുകയാണ്. വീടുകൾക്കും കൃഷിക്കും കടകളിൽ സൂക്ഷിച്ചിരിക്കുന്നതടക്കം ഭക്ഷ്യ വസ്തുക്കൾക്കും ഭീഷണിയാണ് ഈ ഒച്ചുകൾ. പരാതികൾക്ക് നേരെ പലപ്പോഴും ഭരണാധികാരികൾ മുഖംതിരിക്കുകയാണ്. ഒച്ചു ശല്യത്തിന് ശാശ്വത പരിഹാരം വാഗ്ദാനം ചെയ്താണ് പാർട്ടി പ്രവർത്തകർ വോട്ടർമാരിൽനിന്ന് തടിതപ്പുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.