ആയുർവേദ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു

കൊച്ചി: ആമ്പല്ലൂർ പഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറിയിൽ ആയുധവുമായി എത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും മെഡിക്കൽ ഓഫിസറെ ഭീഷണിപ്പെടുത്തുകയും ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്ത സംഭവത്തിൽ കേരള സ്റ്റേറ്റ് ഗവ. . അനേകം രോഗികൾക്ക് ആശ്രയമായി പ്രവർത്തിക്കുന്ന ഡിസ്പെൻസറിയിൽ നടന്ന അക്രമ സംഭവത്തിൽ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കണമെന്നും മെഡിക്കൽ ഓഫിസർക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും എറണാകുളം ജില്ല പ്രസിഡന്‍റ് ഡോ. തോമസ് ജിബിൻ, സെക്രട്ടറി ഡോ. എസ്. ഷീജ എന്നിവർ വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.