കൊച്ചി: എൻ.സി.പി കേരള ഘടകത്തിൽ അച്ചടക്കലംഘനം അനുവദിക്കില്ലെന്നും നേതൃത്വത്തിന്റെ അനുമതിയില്ലാതെ മാധ്യമങ്ങളെ കാണരുതെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ. സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നങ്ങൾ പാർട്ടി ഫോറത്തിൽ ഉന്നയിക്കണം. മുതിർന്ന നേതാക്കൾ ഇതിനായി ഇടപെടണം. പരാതിയുമായി ആരും മാധ്യമങ്ങൾക്ക് മുന്നിലേക്കോ പൊതുജനങ്ങളിലേക്കോ അല്ല പോകേണ്ടത്. വ്യത്യസ്ത അഭിപ്രായങ്ങൾ പാർട്ടി ഫോറങ്ങളിലാണ് ചർച്ച ചെയ്യേണ്ടത്. അച്ചടക്കം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കും. കേരളത്തിലെ സംഘടനയിൽ അസ്വാരസ്യങ്ങൾ പുകയുന്നതിനിടയാണ് പട്ടേലിന്‍റെ പ്രതികരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.