ഫ്ലാറ്റിലെ സ്യൂട്ടിൽനിന്ന്​ എം.ഡി.എം.എയുമായി വിദ്യാർഥികൾ പിടിയിൽ

കളമ​ശ്ശേരി: സ്വകാര്യ ഫ്ലാറ്റിലെ സ്യൂട്ടിൽ നിന്ന്​ ലഹരിമരുന്നുമായി പെൺകുട്ടി അടക്കം ആറ് വിദ്യാർഥികൾ പിടിയിൽ. ഇടപ്പള്ളി ടോൾ വി.പി. മരയ്ക്കാർ റോഡിൽ ഹരിത ഫ്ലാറ്റിലാണ്​ സംഭവം. എട്ട് ഗ്രാമോളം എം.ഡി.എം.എ ഇവരിൽനിന്ന്​ കണ്ടെടുത്തതായാണ് പൊലീസ് നൽകുന്ന സൂചന. ആലപ്പുഴയിൽനിന്നുള്ള രണ്ട്​ വിദ്യാർഥികളാണ് ഇവിടെ മുറികളെടുത്തിട്ടുള്ളത്. പരീക്ഷ എഴുതാൻ വന്നവരാണെന്നാണ് കെയർടേക്കർമാർ പറയുന്നത്. പരിശോധന രാത്രി വൈകിയും നടക്കുകയാണ്. ജില്ലയിലെ എൻജിനീയറിങ്​ വിദ്യാർഥികളാണെന്നും പറയുന്നു. ഇതിനുമുമ്പും ഇവിടെനിന്ന്​ ലഹരി ഉൽപന്നം പിടികൂടിയിരുന്നതായി പ്രദേശവാസികൾ പറയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.