ജെന്റ്സ് ബ്യൂട്ടിപാർലറിൽ മോഷണം; യു.പി സ്വദേശി അറസ്റ്റിൽ ആലങ്ങാട്: . ഉത്തർപ്രദേശ് ഹരിയാന വില്ലേജ് സ്വദേശി മുഹമ്മദ് റിയ്യാൻ (23) എന്നയാളെയാണ് ആലങ്ങാട് പൊലീസ് മുംബൈയിൽനിന്ന് അറസ്റ്റ് ചെയ്തത്. വെളിയത്തുനാട് തടിക്കക്കടവ് ഭാഗത്തുള്ള ജെന്റ്സ് ബ്യൂട്ടി പാർലറിൽനിന്ന് കഴിഞ്ഞ ആഴ്ച മസാജർ, ഹെയർ ഡ്രയർ, ഹെയർ റെയ്സർ, ലോക്കറും അതിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും അടക്കം 43,000 രൂപയുടെ സാധനങ്ങളാണ് ഇയാൾ കവർച്ച നടത്തിയത്. തുടർന്ന് നാടുവിട്ട് പോവുകയായിരുന്നു. അന്വേഷണത്തിൽ പ്രതി മുംബൈയിലാണെന്ന് കണ്ടെത്തി അന്വേഷണ സംഘം അവിടെയെത്തി പിടികൂടുകയായിരുന്നു. ഇൻസ്പെക്ടർ കെ.ജെ. പീറ്റർ, സബ് ഇൻസ്പെക്ടർമാരായ മുഹമ്മദ് ബഷീർ, പി.കെ. സലിം, എസ്.സി.പി.ഒ നൗഫൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.