ഫാക്ട് ടൗൺഷിപ് സ്കൂൾ തുടർന്ന് പ്രവർത്തിപ്പിക്കാൻ ധാരണ

കളമശ്ശേരി: അടച്ചുപൂട്ടൽ ഭീഷണി നിലനിന്ന യായി. സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ട് ഫാക്ട് മാനേജ്മെന്‍റിന് നൽകാനുള്ള 16.5 ലക്ഷം രൂപ രണ്ടുഘട്ടമായി അടക്കാമെന്ന ധാരണയിലാണ് സ്കൂൾ പ്രവർത്തനം തടസ്സം കൂടാതെ മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിച്ചത്​. ഇതിൽ അഞ്ചു ലക്ഷം രൂപ അടച്ചുകഴിഞ്ഞു. ബാക്കി തുകയിൽ അഞ്ചു ലക്ഷം ഡിസംബർ 31ന് മുമ്പായും ബാക്കി 2023 ഡിസംബർ 31ന്​ മുമ്പായും അടക്കും. ഇതോടെ കഴിഞ്ഞ ഒരുമാസമായി വിദ്യാർഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും നിലനിന്ന ആശങ്ക ഒഴിഞ്ഞിരിക്കുകയാണ്. സ്കൂൾ കെട്ടിടവും ഭൂമിയും ഒഴിയണമെന്ന് കാണിച്ച് കഴിഞ്ഞ മാർച്ചിൽ ഫാക്ട് മാനേജ്മെന്‍റ്​ സ്കൂളിനു സമീപത്തും പരിസരത്തുമായി ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇതെല്ലാം നീക്കം ചെയ്തു. ആശങ്ക നിലനിന്നിരുന്നെങ്കിലും പത്താം ക്ലാസ് പഠനം ഒമ്പതാം തീയതി മുതൽ തുടങ്ങിയിരുന്നതായി പ്രധാനാധ്യാപിക ജയശ്രീ പറഞ്ഞു. ഡി.ഇ.ഒയുടെ നിർദേശത്തിലാണ് ക്ലാസ് ആരംഭിച്ചത്. പുതിയ ബാച്ചുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചതായും അധ്യാപിക പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.