സുപ്രീം കോടതി വിധി സ്വാഗതാർഹം -പി.ഡി.പി

കൊച്ചി: നിരപരാധികളായ ന്യൂനപക്ഷ വിഭാഗങ്ങളെയും രാജ്യത്തെ പൗരൻമാരെയും ഭരണകൂടം കൈകാര്യം ചെയ്യാൻ ഉപയോഗിക്കുന്ന ബ്രിട്ടീഷ് കാലത്തെ രാജ്യദ്രോഹ നിയമം മരവിപ്പിക്കാൻ തീരുമാനിച്ച സുപ്രീം കോടതി വിധി സ്വാഗതാർഹമെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. രാജ്യദ്രോഹ കുറ്റമെന്ന സാമ്രാജ്യത്വത്തിന്‍റെ അടിച്ചമർത്തൽ നിയമത്തിന് മേൽ ഇന്ത്യൻ ജനാധിപത്യവും സുപ്രീംകോടതിയും നടത്തുന്ന ഈ പുനരാലോചന സമഗ്രാധിപത്യത്തിനും ഫാഷിസ്റ്റ്-ജനാധിപത്യവിരുദ്ധ ഭരണാധികാരികൾക്കും എതിരായ സമരങ്ങളുടെയും ശബ്ദമുയർത്തലുകളുടെയും വിജയത്തിന്‍റെ ചുവടുവെപ്പുകളാണെന്നും പി.ഡി.പി സംസ്​ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് റജീബ് പ്രസ്​താവനയിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.