കൊച്ചി: ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124എ (രാജ്യദ്രോഹക്കുറ്റം) വകുപ്പ് ചുമത്തി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകൾ പിൻവലിക്കണമെന്ന് ഹൈകോടതി ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ്. ക്രിമിനൽ നടപടിക്രമം 321 പ്രകാരമുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കേസുകൾ പിൻവലിക്കാനാവുമെന്നും സർക്കാറുകൾ അതിന് തയാറാകണമെന്നും ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റും മുൻ കേരള പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ അഡ്വ. ടി. ആസഫലി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ ലക്ഷ്യംവെച്ച് ഇന്ത്യൻ ശിക്ഷാനിയമത്തിൽ എഴുതിച്ചേർത്ത 124എ വകുപ്പ് മോദി-പിണറായി സർക്കാർ രാഷ്ട്രീയ എതിരാളികളെ നിശ്ശബ്ദരാക്കാനുദ്ദേശിച്ച് ദുരുപയോഗപ്പെടുത്തിയ നടപടികൾക്കെതിരെയുള്ള കനത്ത പ്രഹരമാണ് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. രാഷ്ട്രീയ ദുഷ്ടലാക്കോടെ 124എ വകുപ്പ് ചുമത്തി നിയമ വിരുദ്ധമായി ജയിലിലടച്ച നിരപരാധികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സൗജന്യ നിയമസഹായത്തിനായി ബൃഹത്തായ പദ്ധതി ആവിഷ്കരിക്കുമെന്നും ആസഫലി പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.