പ്രവേശനോത്സവം നടത്തി

പള്ളിക്കര: പെരിങ്ങാല മർക്കസുല്‍ഹുദാ മദ്​റസയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രവേശനോത്സവം ഇമാം യൂനുസ് മഖ്ദൂമി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.കെ. സിദ്ദീഖ് ഹാജിയുടെ അധ്യക്ഷത വഹിച്ചു. ഖതീബ് അഷ്​റഫ് ലബ്ബ ദാരിമി മുഖ്യപ്രഭാഷണം നടത്തി. കെ.ഇ. അലിയാര്‍, ഉസ്മാന്‍ മാത്രക്കാട്ട്, കെ.പി. മുഹമ്മദ്, അനസ് അലിയാര്‍, കെ.കെ. മുഹമ്മദ്, കെ.വൈ. ഷഫീഖ്, കെ.കെ. നാസര്‍, നൗഫല്‍ ഉലൂമി തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അബ്​ദുറഹീം സ്വാഗതവും കെ.ഇ. കബീര്‍ നന്ദിയും പറഞ്ഞു. പുതിയ അഡ്മിഷന്‍ ഈ മാസം16 വരെ തുടരുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.