പുന്നപ്ര വടക്ക് പഞ്ചായത്ത് താലോലം ബഡ്സ് സ്കൂളിലെ ബൂത്തിൽ വോട്ടുചെയ്യാനെത്തിയ വി.എസിന്റെ ഭാര്യ വസുമതി, മകൻ വി.എ.അരുൺകുമാർ, ഭാര്യ ഡോ. രജനി എന്നിവർ
ആലപ്പുഴ: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ വിടപറഞ്ഞതിനു ശേഷമെത്തിയ ആദ്യ തെരഞ്ഞെടുപ്പിൽ വോട്ടുരേഖപ്പെടുത്തി കുടുംബം. ചൊവ്വാഴ്ച രാവിലെ 10.40ന് വി.എസിന്റെ ഭാര്യ വസുമതി, മകൻ വി.എ. അരുൺകുമാർ, ഭാര്യ ഡോ. രജനി എന്നിവർ പുന്നപ്ര വടക്ക് പഞ്ചായത്തിലെ താലോലം ബഡ്സ് സ്കൂളിലെ ബൂത്തിലാണ് വോട്ടുചെയ്തത്.
അച്ഛനില്ലാത്ത ആദ്യ തെരഞ്ഞെടുപ്പിൽ ഏറെ മാനസിക ബുദ്ധിമുട്ടോടെയാണ് വോട്ട് ചെയ്യാൻ എത്തിയതെന്ന് വി.എ. അരുൺകുമാർ പറഞ്ഞു. മുൻ തെരഞ്ഞെടുപ്പുകളിൽ വി.എസിനൊപ്പമാണ് വോട്ട് ചെയ്യാൻ എത്തിയിരുന്നത്. ഇത്തവണ അമ്മ വസുമതിക്ക് ആരോഗ്യപ്രശ്നം ഉണ്ടായിരുന്നെങ്കിലും ബൂത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുശേഷം വലിയചുടുകാട്ടിലെ വി.എസിന്റെ സ്മൃതികുടീരത്തിലെത്തി പുഷ്പാർച്ചയും നടത്തി.
2019 ലോക്സഭ തെരഞ്ഞെടുപ്പിലാണ് വി.എസ് അവസാനമായി വോട്ടുചെയ്യാൻ ജന്മനാട്ടിലെത്തിയത്. അതേവർഷം പുന്നപ്ര-വയലാർ സമരവാർഷികത്തിൽ പങ്കെടുത്ത് മടങ്ങവെ ശാരീരിക അസ്വസ്ഥയെത്തുടർന്ന് പൂർണവിശ്രമത്തിലായി. വി.എസിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.