മാന്നാർ ടൗൺ പുത്തൻ പള്ളി ജുമാ
മസ്ജിദ് പ്രവേശനകവാടത്തിലെ
കത്താത്ത മിനി മാസ്റ്റ് ലൈറ്റ്
മാന്നാർ: മിനി മാസ്റ്റ് ലൈറ്റ് മിഴിതുറക്കാതായിട്ട് ആറു മാസം പിന്നിട്ടു. മാന്നാർ ഗ്രാമ പഞ്ചായത്ത് കുരട്ടിശ്ശേരി ടൗൺ അഞ്ചാം വാർഡിൽ പുത്തൻ പള്ളി ജുമാ മസ്ജിദിന്റെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുള്ള വിളക്കുകളാണ് ആറുമാസമായി കേടായ നിലയിലുള്ളത്. കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ 2010ലെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് മൂന്നര ലക്ഷം രൂപ വിനിയോഗിച്ച് 2010 ജൂലൈ 20നാണ് പ്രവർത്തിച്ചുതുടങ്ങിയത്.
അഞ്ചു ലൈറ്റുകളാണ് ഇതിൽ ഘടിപ്പിച്ചിട്ടുള്ളത്. പ്രകാശം വന്നതോടെ ഇവിടെ മോഷണങ്ങൾ പാടെ നിലച്ചിരുന്നു. അടുത്ത മാസം റമദാൻ ആരംഭിക്കുന്നതോടെ പുലർച്ചയും രാത്രിയിലും വിശ്വാസികൾ പള്ളിയിൽ പല ഭാഗങ്ങളിൽനിന്നുമായി എത്തിച്ചേരും. അതിനാൽ ഇരുട്ടത്ത് വലിയ വിഷമതകൾ സൃഷ്ടിക്കും. അടിയന്തരമായി ബന്ധപ്പെട്ടവർ മിനി മാസ്റ്റ് തെളിയിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.