കുട്ടമ്പേരൂർ ചേപ്പഴത്തിലെ വിജ്ഞാൻവാടി
മാന്നാർ: മൂന്നുവർഷത്തെ കാത്തിരിപ്പിനൊടുവിൽ വിജ്ഞാൻവാടി ചൊവ്വാഴ്ച പ്രവർത്തനമാരംഭിക്കും. ഗ്രാമപഞ്ചായത്ത് 12ാം വാർഡിൽ കുട്ടമ്പേരൂർ ചേപ്പഴത്തിൽ കേന്ദ്രമാക്കി 2015 പ്രവർത്തനമാരംഭിച്ച വിജ്ഞാൻവാടി മൂന്നുവർഷമായി അടഞ്ഞുകിടക്കുകയായിരുന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളുടെയും യുവജനങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കിയാണ് വിജ്ഞാൻവാടികൾ സംസ്ഥാനത്തുടെനീളമാരംഭിച്ചത്. കോഓഡിനേറ്റർമാർക്ക് ഓണറേറിയം നിലച്ചത് മൂലമാണ് മുഴുവൻ വിജ്ഞാൻ വാടികളുഠ സ്തംഭിച്ചത്. പുതിയ കോഓഡിനേറ്റർമാർക്ക് ചുമതല നൽകി സർക്കാർ ഉത്തരവിറക്കിയതോടെയാണ് വീണ്ടും തുറന്നത്. മത്സര പരീക്ഷക്കുള്ള തയാറെടുപ്പ്, അപേക്ഷ സമർപ്പിക്കൽ, ഇന്റർനെറ്റ് സൗകര്യം, വിപുലമായ ലൈബ്രറി കം റീഡിങ്റൂം, പഞ്ചായത്തിലുള്ള കുട്ടികളുടെ പഠനനിലവാരമുയർത്തുന്നതിനുള്ള ട്യൂഷൻ ക്ലാസുകൾ, സ്പെഷൽ ക്ലാസുകൾ, പി.എസ്.സി കോച്ചിങ് ക്ലാസുകൾ, വിദ്യാർഥി പഠനക്ലബുകൾ, വിനോദപ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ, കുട്ടികൾക്കും രക്ഷിതാക്കൾക്കും ആരോഗ്യ ക്ലാസുകൾ, സർക്കാർ ക്ഷേമപദ്ധതിയെക്കുറിച്ചുള്ള ക്ലാസുകൾ, കലാ-കായിക പ്രവർത്തനങ്ങൾ മത്സരങ്ങൾ വിനോദസംഗമങ്ങൾ എന്നിവ ഈ കേന്ദ്രത്തിൽ സംഘടിപ്പിക്കും എല്ലാ തിങ്കളാഴ്ചയും അവധിയാണ്. ഞായറാഴ്ചയുൾപ്പെടെ എല്ലാ അവധി ദിവസങ്ങളും സ്ഥാപനം സജീവമായിരിക്കും വിജ്ഞാൻ വാടിയുടെ പ്രവർത്തനം ചൊവ്വാഴ്ച മുതൽ പൂർണതോതിലാരംഭിക്കുമെന്ന് മെംബർ അജിത് പഴവൂർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.