ദേ​വി​കു​ള​ങ്ങ​ര ത്രി​വേ​ണി ക​ട​വി​ലെ സ്വീ​ക​ര​ണ​കേ​ന്ദ്ര​ത്തി​ൽ

ഇ​ട​ത് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ

വി​ക​സ​ന​ത്തു​ട​ർ​ച്ച​ക്കാ​യി യു. ​പ്ര​തി​ഭ

കാ​യം​കു​ളം: അ​ക​വും പു​റ​വും പൊ​ള്ളു​ന്ന വേ​ന​ൽ​ചൂ​ട് ഉ​ച്ച​സ്ഥാ​യി​യി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​ന് മു​മ്പ് രാ​വി​ല​ത്തെ സ്വീ​ക​ര​ണ​പ​ര്യ​ട​നം തീ​ർ​ക്ക​ണ​മെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് ദേ​വി​കു​ള​ങ്ങ​ര​യി​ലെ ത്രി​വേ​ണി ക​ട​വി​ൽ​നി​ന്ന് ഇ​ട​ത് സ്ഥാ​നാ​ർ​ഥി യു. ​പ്ര​തി​ഭ​യു​ടെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റാ​യി​രു​ന്നു ഉ​ദ്ഘാ​ട​ക​ൻ. സ​ർ​ക്കാ​റി​ന്‍റെ തു​ട​ർ​ച്ച​യു​ടെ അ​നി​വാ​ര്യ​ത അ​ക്ക​മി​ട്ടു​നി​ര​ത്തി​യാ​യി​രു​ന്നു പ്ര​സം​ഗം. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ര​ണ്ടാ​മ​ത്തെ സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യ ചെ​ങ്ങാ​പ്പ​ള്ളി ക​ട​വി​ൽ എ​ത്തേ​ണ്ട സ്വീ​ക​ര​ണം വൈ​കു​ന്ന​തി​ന്‍റെ ആ​ശ​ങ്ക നേ​താ​ക്ക​ളു​ടെ മു​ഖ​ത്ത് നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. 9.30ഓ​ടെ സ്ഥാ​നാ​ർ​ഥി സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ ഉ​ദ്ഘാ​ട​ന​പ്ര​സം​ഗം അ​വ​സാ​നി​ച്ചു.

പി​ന്നെ കാ​ര്യ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​യി. ഹാ​രാ​ർ​പ്പ​ണ​ത്തി​ന് ശേ​ഷം ഹ്ര​സ്വ​മാ​യ വാ​ക്കു​ക​ളി​ൽ സ്ഥാ​നാ​ർ​ഥി​യു​ടെ മ​റു​പ​ടി. വി​ക​സ​ന വി​ഷ​യ​ങ്ങ​ൾ​ക്ക് ഒ​പ്പം ത​നി​ക്ക് നേ​രെ​യു​ണ്ടാ​യ അ​ധി​ക്ഷേ​പ​ത്തെ വി​ശ​ദീ​ക​രി​ക്കു​ന്ന പ്ര​സം​ഗം. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​എ​ച്ച്. ബാ​ബു​ജാ​ൻ മു​ഖ്യ അ​ജ​ണ്ട​യാ​യി ഉ​യ​ർ​ത്തി​യ​തും യു.​ഡി.​എ​ഫ് നേ​താ​വി​ൽ​നി​ന്നും പ്ര​തി​ഭ​ക്ക് നേ​രെ​യു​ണ്ടാ​യ അ​ധി​ക്ഷേ​പ​ത്തി​ന് വോ​ട്ടി​ലൂ​ടെ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന ആ​ഹ്വാ​ന​മാ​യി​രു​ന്നു.n സ്വീ​ക​ര​ണം ക​ഴി​ഞ്ഞ​പ്പോ​ൾ സെ​ൽ​ഫി​ക്കാ​ർ സ്ഥാ​നാ​ർ​ഥി​യെ വ​ള​ഞ്ഞു.

സ​മ​യം ഓ​ർ​മി​പ്പി​ച്ച് നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ൽ. ഇ​തോ​ടെ സ്ഥാ​നാ​ർ​ഥി തു​റ​ന്ന ജീ​പ്പി​ലേ​ക്ക്. കൈ​ക​ൾ ഉ​യ​ർ​ത്തി വീ​ശി നി​റ​പു​ഞ്ചി​രി​യോ​ടെ പാ​ത​വ​ക്കി​ൽ​നി​ന്ന​വ​ർ​ക്ക് അ​ഭി​വാ​ദ്യ​വു​മാ​യി മു​ന്നോ​ട്ട്. കാ​യം​കു​ള​ത്തി​ന്‍റെ വി​ക​സ​ന നാ​യി​ക, നാ​ട് അ​റി​യു​ന്ന നാ​ട്ടു​കാ​ർ അ​റി​യു​ന്ന വി​ക​സ​ന വി​പ്ല​വ​ത്തി​ന്‍റെ നാ​യി​ക യു. ​പ്ര​തി​ഭ ഇ​താ ക​ട​ന്നു​വ​രു​ന്നു​വെ​ന്ന ശ​ബ്ദം പൈ​ല​റ്റ് വാ​ഹ​ന​ത്തി​ൽ​നി​ന്ന് കേ​ട്ട് ജ​നം പാ​ത​യോ​ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​മ്പോ​ഴേ​ക്കും അ​ക​മ്പ​ടി​വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​ഭ​യി​ൽ ഇ​ട​ത് സ്ഥാ​നാ​ർ​ഥി​യു​ടെ സ്വീ​ക​ര​ണ​പ​ര്യ​ട​നം ആ​വേ​ശം വി​ത​റി മു​ന്നോ​ട്ട് നീ​ങ്ങി. അ​ക​മ്പ​ടി​യാ​യി നി​ര​വ​ധി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളും പ​ര്യ​ട​ന​ത്തി​ന് കൊ​ഴു​പ്പേ​കി. ന​ഷ്ട​മാ​യ സ​മ​യം തി​രി​കെ പി​ടി​ക്കു​ന്ന​തി​നാ​യി ഓ​രോ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും അ​തി​വേ​ഗ​ത​യി​ൽ ഹാ​രാ​ർ​പ്പ​ണ ന​ട​പ​ടി​ക​ൾ തീ​ർ​ക്കു​ന്ന​തി​ൽ നേ​താ​ക്ക​ളു​ടെ ക​ർ​ശ​ന ഇ​ട​പെ​ട​ൽ.

റോ​ഡു​ക​ളും പാ​ല​ങ്ങ​ളും വി​ക​സി​ച്ച​ത് ഗ്രാ​മ​വും ന​ഗ​ര​വു​മാ​യു​ള്ള അ​ക​ലം കു​റ​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യ​താ​യി നേ​താ​ക്ക​ൾ ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും വി​ശ​ദീ​ക​രി​ച്ചു. സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ത്തു​നി​ൽ​ക്കു​ന്ന​വ​രു​ടെ വി​ര​സ​ത​യ​ക​റ്റാ​ൻ കൈ​കൊ​ട്ടി​ക്ക​ളി​ക്കാ​രു​ടെ സം​ഘ​വും പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കു​ന്നു. രാ​വി​ലെ 10.30ന് ​നി​ശ്ച​യി​ച്ച ചി​റ​ക്ക​ട​വം കു​റ്റി​ക്കാ​ട്ട് വ​യ​ലി​ൽ സ്വീ​ക​ര​ണ​ത്തി​നാ​യി സ്ഥാ​നാ​ർ​ഥി എ​ത്തി​യ​പ്പോ​ൾ സൂ​ര്യ​ൻ ഉ​ച്ച​സ്ഥാ​യി​യി​ൽ എ​ത്തി​യി​രു​ന്നു. എ​ൽ.​ഡി.​എ​ഫ് ചെ​യ​ർ​മാ​ൻ അ​ഡ്വ. എ. ​ഷാ​ജ​ഹാ​ൻ, സെ​ക്ര​ട്ട​റി കെ.​എ​ച്ച്. ബാ​ബു​ജാ​ൻ, ഷേ​ക് പി. ​ഹാ​രീ​സ്, പി. ​ഗാ​ന​കു​മാ​ർ, കോ​ശി അ​ല​ക്സ്, ബി. ​അ​ബി​ൻ​ഷ, പി. ​അ​ര​വി​ന്ദാ​ക്ഷ​ൻ, എ.​എ​സ്. സു​നി​ൽ, സ​ക്കീ​ർ മ​ല്ല​ൻ​ചേ​രി​ൽ, എ​സ്. ന​സീം, എ​ൻ. ശി​വ​ദാ​സ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് പൈ​ല​റ്റ് പ്രാ​സം​ഗി​ക​രാ​യും അ​ക​മ്പ​ടി​ക്കാ​രാ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്.

വോ​ട്ട​ർ​മാ​രെ കാ​ണു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ഭ ‘മാ​ധ്യ​മ​ത്തോ​ട്’ പ്ര​തി​ക​രി​ച്ച​ത്. നൂ​റു​ശ​ത​മാ​നം ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ന്ന​തെ​ന്നാ​യി​രു​ന്നു പ്ര​തി​ക​ര​ണം. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന​മാ​ണ് ന​ട​പ്പാ​ക്കി​യ​ത്. എം.​എ​ൽ.​എ എ​ന്ന നി​ല​യി​ൽ എ​ല്ലാ​വി​ഭാ​ഗം ജ​ന​ങ്ങ​ളു​മാ​യി സം​വ​ദി​ക്കാ​ൻ ക​ഴി​ഞ്ഞു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ നേ​ടി​യ ബ​ന്ധ​ങ്ങ​ളാ​ണ് ക​രു​ത്ത്. വ​ലി​യൊ​രു വി​ഭാ​ഗ​വു​മാ​യി ഹൃ​ദ​യ​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന അ​ടു​പ്പ​മു​ണ്ട്. ഇ​തെ​ല്ലാം ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കു​ന്ന ഘ​ട​ക​മാ​യി മാ​റു​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

Tags:    
News Summary - U. Prathibha for Development Continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.