ചാരായവുമായി പിടിയിലായവർ
ആലപ്പുഴ: സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഗുരുമന്ദിരം ചിറമുറക്കൽ കോളനിയിൽനിന്ന് വാറ്റ് ഉപകരണങ്ങളും 20 ലിറ്റർ ചാരായവുമായി മൂന്ന് യുവാക്കളെ പൊലീസ് ഇൻസ്പെക്ടർ എസ്.സനലിെൻറ നേതൃത്വത്തിൽ പിടികൂടി. ചിറമുറയ്ക്കൽ ധനേഷ്, ഇരവുകാട് കൊമ്പത്താൻ പറമ്പ് അപ്പു, പനമ്പറമ്പ് ജയേഷ് എന്നിവരാണ് അറസ്റ്റിലായത്.
ലോക്ഡൗണിനെ തുടർന്ന് മദ്യം ലഭിക്കാതെ വന്ന ഇവർ കോളനിയിലെ ആളൊഴിഞ്ഞ വീട്ടിൽ ഒത്തുകൂടി രാത്രി ചാരായം വാറ്റുകയായിരുന്നു. പരാതിയെത്തുടർന്ന് പ്രദേശം പൊലീസ് ഷാഡോ ടീമിെൻറ നിരീക്ഷണത്തിലായിരുന്നു. മുമ്പും പല കേസിലും പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
വാറ്റ് ചാരായം ലിറ്ററിന് 2500 മുതൽ 3000 രൂപക്കാണ് വിറ്റിരുന്നത്. എസ്.ഐ തോമസ് കെ. എക്സ്, എസ്.ഐ കബീർ, എ.എസ്. ഐ മോഹൻകുമാർ, സീനിയർ സിവിൽ പൊലീസ് ഒാഫിസർ പ്രദീപ് പോൾ, സിവിൽ പൊലീസ് ഒാഫിസർമാരായ റോബിൻസൺ, അരുൺകുമാർ, പ്രതീഷ് കുമാർ മൈക്കിൾ, അനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.