ആലപ്പുഴ: ആലപ്പുഴ പ്രസ്ക്ലബിലും സപ്ലൈകോയിലും മോഷണം. ജില്ല കോടതിയുടെ എതിർവശത്ത് നവീകരണം നടക്കുന്ന പ്രസ്ക്ലബിൽനിന്ന് കമ്പ്യൂട്ടർ യു.പി.എസ്, മോണിറ്റർ, സ്കാനർ, ആംപ്ലിഫയർ എന്നിവയടക്കമുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളാണ് കവർന്നത്.
ഇൻവെർട്ടർ മോഷ്ടിച്ചെങ്കിലും താഴത്തെ നിലയിൽനിന്ന് കണ്ടെത്തി. മറ്റ് എവിടെനിന്നോ മോഷ്ടിച്ച കമ്പ്യൂട്ടർ മോണിറ്റർ പ്രസ്ക്ലബ് കെട്ടിടത്തിെൻറ പിന്നിൽ ചാക്കിൽകെട്ടി ഉപേക്ഷിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മുൻഭാഗത്തെ ഷട്ടർ പൂട്ടിയിരുന്നെങ്കിലും പിൻവശത്തുകൂടിയെത്തി മോഷണം നടത്തുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്.
സമീപത്തെ സപ്ലൈകോയിൽനിന്ന് നാല് ചാക്കും ഇരുമ്പ് ഡെസ്കും നഷ്ടമായി. ഇതിനൊപ്പം ഫുട്പാത്തിൽ വ്യാപാരം നടത്തുന്നവരുടെ കുടകളുടെ കമ്പികളും മോഷ്ടിച്ചു.
പ്രസ് ക്ലബ് നവീകരിക്കുന്നതിനാൽ മൂന്നാംനിലയിലാണ് കമ്പ്യൂട്ടർ അടക്കമുള്ള വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. നവീകരണത്തിന് സ്ഥാപിച്ച വസ്തുക്കൾ ഉപയോഗിച്ചാണ് മോഷണം നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തൽ. രാത്രി സമീപത്തായി കണ്ടവരെ ചുറ്റിപ്പറ്റിയാണ് അന്വേഷണം. സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.
സംഭവത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.