മുത്തശ്ശി വഴക്ക് പറഞ്ഞതിന്​ വീടുവിട്ടിറങ്ങി; മണിക്കൂറുകൾക്കൊടുവിൽ കുട്ടിയെ കണ്ടെത്തി

മാരാരിക്കുളം: മഴയത്ത് കളിച്ചതിന് മുത്തശ്ശി വഴക്ക് പറഞ്ഞപ്പോള്‍ വീടുവിട്ടിറങ്ങിയ 12 വയസ്സുകാരനെ ഹരിപ്പാട് കണ്ടെത്തി. കഞ്ഞിക്കുഴി സ്വദേശിയായ ബാലനാണ് മണിക്കൂറുകളോളം രക്ഷിതാക്കളെയും നാട്ടുകാരെയും പൊലീസിനെയും മുള്‍മുനയില്‍ നിര്‍ത്തിയത്.

ശനിയാഴ്ച ഉച്ചക്ക് രണ്ടിനാണ്​ കുട്ടി വീട് വിട്ടിറങ്ങിയത്. പരിഭ്രാന്തരായ വീട്ടുകാരും ബന്ധുക്കളും രണ്ട് മണിക്കൂറോളം പരിസരപ്രദേശങ്ങളില്‍ തിരക്കി.

കാണാതായപ്പോള്‍ വിവരം പൊലീസിനെ അറിയിച്ച് തിരച്ചല്‍ തുടങ്ങി. തിരച്ചലിന് പൊതുജനങ്ങളുടെ സഹായവും തേടി. മാരാരിക്കുളം ഇന്‍സ്‌പെക്ടര്‍ എസ്. രാജേഷ് കുട്ടിയുടെ ചിത്രം ഉപയോഗിച്ച് പുറത്തിറക്കിയ ശബ്​ദ സന്ദേശം എല്ലായിടത്തും പ്രചരിച്ചു.

വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്ക് സന്ദേശവും നല്‍കി. ഇതിനിടയിലാണ് വൈകുന്നേരം ആറിന്​ കുട്ടിയെ ഹരിപ്പാട് പൊലീസ് പിടികൂടിയത്​. ദേശീയപാതയിലൂടെ നടന്നുവന്ന കുട്ടി കഞ്ഞിക്കുഴിയില്‍നിന്ന് ഒരു സൈക്കിള്‍ എടുത്ത് അമ്മയുടെ നാടായ ഹരിപ്പാ​ട്ടേക്ക് പോവുകയായിരുന്നു.

ദേശീയപാതയോരത്ത് പൂട്ടാതെ വെച്ചിരുന്ന സൈക്കിളാണ് കുട്ടി എടുത്തത്. കഞ്ഞിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എം. സന്തോഷ്‌കുമാറിൻെറ നേതൃത്വത്തില്‍ രക്ഷകര്‍ത്താക്കള്‍ ഹരിപ്പാട് പൊലീസ് സ്‌റ്റേഷനില്‍ എത്തി കുട്ടിയെ ഏറ്റുവാങ്ങി.

Tags:    
News Summary - The missing child was found within hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.