ജനറൽ ആശുപത്രിയിലെ ജലക്ഷാമം; ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കൈയാങ്കളി

ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളം​മു​ട​ങ്ങി​യ​തി​നെ​തി​രെ പ്ര​തി​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​ർ ന​ഗ​ര​സ​ഭ​യി​ലേ​ക്ക്​ ന​ട​ത്തി​യ മാ​ർ​ച്ചി​ൽ ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ല​ർ​മാ​രു​മാ​യി വാ​ക്കു​ത​ർ​ക്കം. ആ​ശു​പ​ത്രി​യി​ലെ ശൗ​ചാ​ല​യ​ങ്ങ​ളി​ൽ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​ൻ പോ​ലും വെ​ള്ള​മി​ല്ലാ​ത്ത​തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തി​നെ​തി​രെ​യാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്റെ പ്ര​തി​ഷേ​ധം. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11.30നാ​ണ്​ സം​ഭ​വ​ങ്ങ​ൾ​ക്ക്​ തു​ട​ക്കം. ഇ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ മോ​ളി ജേ​ക്ക​ബി​നെ ചേം​ബ​റി​ൽ ഉ​പ​രോ​ധി​ച്ചു. ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി വി​ളി​ച്ചു​ചേ​ർ​ക്കു​മെ​ന്ന എ​ൽ.​ഡി.​എ​ഫ് ആ​വ​ശ്യം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട ഉ​പ​രോ​ധം അ​വ​സാ​നി​ച്ച​ത്.

ഇ​തി​നി​ടെ ഉ​പ​രോ​ധ​ത്തെ ഭ​ര​ണ​പ​ക്ഷ കൗ​ൺ​സി​ർ​മാ​ർ ചോ​ദ്യം​ചെ​യ്ത​ത് വ​ലി​യ വാ​ക്കു​ത​ർ​ക്ക​ത്തി​നും ഉ​ന്തും​ത​ള്ളി​നും കൈ​യ​ങ്ക​ളി​ക്കും ഇ​ട​യാ​ക്കി. എ​ൽ.​ഡി.​എ​ഫ്.​പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി നേ​താ​വ് വി.​ജി.​വി​ഷ്ണു, എ​ൽ. മാ​യ, എ. ​ഷാ​ന​വാ​സ് എ​ന്നി​വ​രും ഭ​ര​ണ​പ​ക്ഷ​ത്തെ യു.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി നേ​താ​വ് ആ​ർ.​ആ​ർ. ജോ​ഷി​രാ​ജ്, കൗ​ൺ​സി​ല​ർ​മാ​രാ​യ ആ​ർ. അം​ജി​ത്കു​മാ​ർ, കെ. ​നൂ​റു​ദ്ദീ​ൻ​കോ​യ എ​ന്നി​വ​രു​മാ​യാ​യി​രു​ന്നു ത​ർ​ക്കം. ഇ​തി​നി​ടെ മോ​ഷ​ണം ന​ട​ത്തി​യ​വ​രെ ത​നി​ക്ക​റി​യാ​മെ​ന്നും പ്ര​തി​പ​ക്ഷം നാ​ട​കം ന​ട​ത്തു​ക​യാ​ണെ​ന്നു​മു​ള്ള മോ​ളി ജേ​ക്ക​ബി​ന്റെ പ​രാ​മ​ർ​ശ​വും വ​ലി​യ ബ​ഹ​ള​മു​ണ്ടാ​ക്കി. ആ​ശു​പ​ത്രി​ൽ മോ​ഷ​ണ​മു​ണ്ടാ​യ​ത് ഭ​ര​ണ​പ​ക്ഷം ആ​ശു​പ​ത്രി​ഭ​ര​ണ​ത്തി​ൽ കാ​ര്യ​മാ​യി ഇ​ട​പെ​ടാ​ത്ത​തി​നാ​ലാ​ണെ​ന്ന് എ​ൽ.​ഡി.​എ​ഫ്. കൗ​ൺ​സി​ല​ർ​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​രീ​ക്ഷ​ണ​ക്യാ​മ​റ​ക​ൾ സ്ഥാ​പി​ച്ച്​ ജ​ന​ങ്ങ​ളു​ടെ​യ​ട​ക്കം സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കൗ​ൺ​സി​ല​ർ​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ബു​ധ​നാ​ഴ്ച ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ മോ​ട്ടോ​ർ പ​മ്പി​ന്റെ ചെ​മ്പു​ക​മ്പി​യും വാ​ൽ​വും മോ​ഷ​ണം​പോ​യ​താ​ണ് കു​ടി​വെ​ള്ള​വി​ത​ര​ണം ത​ട​സ്സ​പ്പെ​ടു​ത്തി​യ​ത്. രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​പോ​ലും നി​റ​വേ​റ്റാ​തെ വ​ല​ഞ്ഞ​തി​ന് പി​ന്നാ​ലെ ടാ​ങ്ക​ർ​ലോ​റി​യി​ൽ വെ​ള്ള​മെ​ത്തി​ച്ചാ​ണ് താ​ൽ​കാ​ലി​ക പ​രി​ഹാ​രം ക​ണ്ട​ത്.

മോ​ട്ടോ​ർ പ​മ്പി​ന്‍റെ ഭാ​ഗ​ങ്ങ​ൾ മോ​ഷ​ണം​പോ​യ​താ​ണ്​ പ്ര​തി​സ​ന്ധി​ക്ക്​ കാ​ര​ണ​​മെ​ന്നും ഇ​ത്​ പ​രി​ഹ​രി​ക്കാ​ൻ പ​ക​രം സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന്​ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ മോ​ളി ജേ​ക്ക​ബ്​ ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ​യാ​ണ്​ ഉ​ച്ച​ക്ക്​ 12.45ന്​ ​സ​മ​രം അ​വ​സാ​നി​ച്ച​ത്. ന​ഗ​ര​സ​ഭ അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന പ്ര​തി​ഷേ​ധ യോ​ഗം എ​ൽ.​ഡി.​എ​ഫ് പാ​ർ​ല​മെ​ന്റ​റി പാ​ർ​ട്ടി വി. ​ജി വി​ഷ്ണു ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ​മാ​രാ​യ എം.​ജി. സ​തീ​ദേ​വി, ര​ശ്മി സ​ന​ൽ, എ​സ്. ഫൈ​സ​ൽ, എ​ല്‍. മാ​യാ രാ​ജേ​ന്ദ്ര​ൻ, ജി. ​ശ്രീ​ജി​ത്ത്, എ.​എ​സ് ക​വി​ത,ഒ.​പി ഷാ​ജി, എ. ​ഷാ​ന​വാ​സ്, ആ​ർ. രാ​ജേ​ഷ് കു​റു​പ്പ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ആ​ശു​പ​ത്രി വി​ക​സ​ന​സ​മി​തി ഉ​ട​ൻ -മോ​ളി ജേ​ക്ക​ബ്​

ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി എം.​എ​ൽ.​എ​മാ​രെ​യും എം.​പി​യെ​യും പ​ങ്കെ​ടു​പ്പി​ച്ച് അ​ടു​ത്ത​ദി​വ​സം ആ​ശു​പ​ത്രി വി​ക​സ​ന സ​മി​തി ചേ​രു​മെ​ന്ന്​ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ മോ​ളി ജേ​ക്ക​ബ്. ശു​ദ്ധ​ജ​ല​പ്ര​ശ്നം പ​രി​ഹ​രി​ച്ച​തി​നു​ശേ​ഷ​മാ​ണ് രാ​ഷ്ട്രീ​യ പ്ര​രി​ത​മാ​യി പ്ര​തി​പ​ക്ഷ​ത്തി​ന്റെ സ​മ​ര​മു​ണ്ടാ​യ​ത്. മോ​ഷ​ണ​വി​വ​രം അ​റി​ഞ്ഞ​പ്പോ​ൾ ത​ന്നെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. കൂ​ടാ​തെ ഡ​യാ​ലി​സി​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​കി​ത്സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ട​ങ്ങാ​തി​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ളും ന​ട​ത്തി. ജ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഹെ​ൽ​ത്ത് ഓ​ഫീ​സ​റെ​യും ഒ​രു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

Tags:    
News Summary - Water shortage at the General Hospital Clashes between ruling and opposition members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.