Posted On
date_range Updated On
date_range പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
മണ്ണഞ്ചേരി: പിക്ക് അപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ തിരുമല വാർഡ് പള്ളാത്തുരുത്തി വലിയ വീട്ടിൽ അഭയന്റെ മകൻ അമരേഷ് (23) ആണ് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ12:30 ഓടെ മണ്ണഞ്ചേരി വോൾഗ ജങ്ഷനിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ അമരേഷിനെ മണ്ണഞ്ചേരി പൊലീസ് എത്തി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 7:30 ഓടെ മരണപ്പെട്ടു. തിരുമല വാർഡ് മുൻ കൗൺസിലർ വി.പി. മത്തായിയുടെ ചെറുമകനാണ്. മാതാവ്: രാജേശ്വരി. സഹോദരി: ഐശ്വര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.