ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ൽ​നി​ന്ന് ചാ​ക്കു​ക​ളി​ൽ​നി​റ​ച്ച അ​രി​ ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച​തി​ന്​​ പി​ടി​ച്ചെ​ടു​ത്ത മി​നി​ലോ​റി സൗ​ത്ത്​ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ 

196 ചാ​ക്ക്​ ​ഭ​ക്ഷ്യ​ധാ​ന്യം ക​ണ്ടെ​ത്തി; ര​ണ്ടു​പേ​ർ പി​ടി​യി​ൽ

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ 196 ചാക്ക് ഭക്ഷ്യധാന്യം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മൂവാറ്റുപുഴ പിഴകപ്പള്ളി കൊല്ലംകുടി വീട്ടിൽ ഷിഹാബ് (40), ആലപ്പുഴ ഇരവുകാട് വാർഡ് മാളികപ്പറമ്പ് വീട്ടിൽ സുബീർ (39) എന്നിവരെയാണ് സൗത്ത് പൊലീസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രി 8.30ന് ഇരവുകാട് മാളികപ്പറമ്പ് ജങ്ഷന് സമീപത്തെ പുരയിടത്തിൽ നിന്നാണ് ഭക്ഷ്യധാന്യം പിടികൂടിയത്. 100 ചാക്ക് അരി, 13 ചാക്ക് ഗോതമ്പ്, പ്ലാസ്റ്റിക് ചാക്കിൽനിറച്ച 83 എന്നിങ്ങനെ 196 ചാക്കുകളാണ് പൊലീസ് പിടികൂടിയത്. ഇത് കടത്താൻ ഉപയോഗിച്ച മിനിലോറിയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നാലെ പിടികൂടിയത് റേഷനരിയാണെന്ന് ഉറപ്പിക്കുന്ന പ്രാഥമികപരിശോധനയും നടന്നു. ഇതിന്‍റെ വിശദാംശങ്ങൾ പൊലീസ് പറയുന്നില്ലെങ്കിലും ഇടകലർത്തിയ റേഷനരിയാണെന്നാണ് സപ്ലൈകോ അധികൃതർ പറയുന്നത്.

എൻ.എഫ്.എസ്.ഐ ഗോഡൗണിൽനിന്നുള്ള അരിയും ഗോതമ്പുമാണ് ഇതെന്ന് പറയപ്പെടുന്നു. അതേസമയം, ആറുകിലോ പഴകിയ അരി നൽകിയതിന്‍റെ സ്ലിപ്പ് ഉപയോഗിച്ച് കരിഞ്ചന്തയിൽ അരികടത്താനുള്ള നീക്കമാണെന്നാണ് എൻ.എഫ്.എസ്.ഐ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ, എൻ.എഫ്.എസ്.ഐ ഉദ്യോഗസ്ഥരുടെ ഓത്താശയോടുള്ള ഭക്ഷ്യധാന്യ കടത്താണെന്നാണ് പൊലീസ് സംശയിക്കുന്നത്. പരിശോധനകൾ പൂർത്തിയായ ശേഷം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്നാണ് വിവരം.

Tags:    
News Summary - Sacks of Foodgrains Seized in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.