കുട്ടനാട് നീലംപേരൂര്‍ കൃഷിഭവന്‍റെ പരിധിയില്‍ കിളിയന്‍കാവ് വടക്ക് പാടശേഖരത്തില്‍ കൂട്ടിയിട്ട നെല്ലിനരികെ കർഷകൻ


നെല്ലിനും മഴയ്ക്കുമിടയിൽ കുട്ടനാടൻ കർഷകരുടെ ജീവിതം; നെല്ലെടുക്കാൻ ആരുമില്ല, ചോദിക്കാനും

ആ​​ല​​പ്പു​​ഴ: കൊ​​യ്ത്​ കൂ​​ട്ടി​​യി​​ട്ട നെ​​ല്ല്​ ഒ​​രു വ​​ശ​​ത്ത്. എ​​ല്ലാ ക​​ണ​​ക്കു​​കൂ​​ട്ട​​ലും തെ​​റ്റി​​ച്ച്​ പെ​​യ്യു​​ന്ന മ​​ഴ മ​​റു​​വ​​ശ​​ത്ത്. ര​​ണ്ടി​​നു​​മി​​ട​​യി​​ലി​​രു​​ന്ന്​ നെ​​ടു​​വീ​​ർ​​പ്പി​​ടു​​ക​​യാ​​ണ്​ കു​​ട്ട​​നാ​​ട്ടി​​ലെ നെ​​ൽ ക​​ർ​​ഷ​​ക​​ർ. കൊ​​യ്ത്ത്​ ക​​ഴി​​ഞ്ഞ്​ ദി​​വ​​സ​​ങ്ങ​​ളാ​​യി​​ട്ടും നെ​​ല്ല്​ എ​​ടു​​ക്കാ​​ൻ മി​​ല്ലു​​കാ​​ർ ത​​യാ​​റാ​​കാ​​ത്ത​​തോ​​ടെ ആ​​ശ​​ങ്ക​​യി​​ലാ​​ണ് ക​​ർ​​ഷ​​ക​​ർ. കു​​ട്ട​​നാ​​ട് നീ​​ലം​​പേ​​രൂ​​ര്‍ കൃ​​ഷി​​ഭ​​വ​​ന്‍റെ പ​​രി​​ധി​​യി​​ല്‍ കി​​ളി​​യ​​ന്‍കാ​​വ് വ​​ട​​ക്ക് പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലെ ക​​ര്‍ഷ​​ക​​രാ​​ണ് പ്ര​​തി​​സ​​ന്ധി​​യി​​ലാ​​യ​​ത്. ചെ​​റു​​കി​​ട -പാ​​ട്ട ക​​ര്‍ഷ​​ക​​രു​​ള്‍പ്പെ​​ടെ 300 ഏ​​ക്ക​​റോ​​ളം വ​​രു​​ന്ന പാ​​ട​​ശേ​​ഖ​​ര​​ത്തി​​ല്‍ 165 ഓ​​ളം ക​​ര്‍ഷ​​ക​​രാ​​ണ് കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. ക​​ഴി​​ഞ്ഞ 15 മു​​ത​​ൽ കൊ​​യ്ത്ത്​ ആ​​രം​​ഭി​​ച്ചു. പാ​​ട​​ശേ​​ഖ​​ര​​ത്തി​​ന്‍റെ പ​​കു​​തി​​യോ​​ളം കൊ​​യ്ത് നെ​​ല്ല് കൂ​​ട്ടി​​യി​​ട്ടെ​​ങ്കി​​ലും നെ​​ല്ലെ​​ടു​​ക്കാ​​ന്‍ മി​​ല്ലു​​കാ​​ര്‍ ത​​യാ​​റാ​​യി​​ട്ടി​​ല്ല. ക​​ഴി​​ഞ്ഞ ദി​​വ​​സ​​ങ്ങ​​ളി​​ല്‍ പെ​​യ്ത മ​​ഴ​​യി​​ല്‍ പാ​​ട​​ത്ത് കൂ​​ട്ടി​​യി​​ട്ട നെ​​ല്ല് മു​​ഴു​​വ​​ന്‍ വെ​​ള്ള​​ത്തി​​ലു​​മാ​​യി.

കി​​ട്ടു​​ന്ന വെ​​യി​​ല്‍ പാ​​ഴാ​​ക്കാ​​തെ ജോ​​ലി​​ക്കാ​​രെ നി​​ര്‍ത്തി ഓ​​രോ ദി​​വ​​സ​​വും നെ​​ല്ല് ഉ​​ണ​​ക്കി കൂ​​ട്ടു​​ക​​യാ​​ണ് ക​​ർ​​ഷ​​ക​​രി​​പ്പോ​​ൾ. അ​​തി​​നു​​ത​​ന്നെ ഒ​​രാ​​ള്‍ക്ക് 1500 രൂ​​പ കൂ​​ലി കൊ​​ടു​​ക്ക​​ണം. ഒ​​രേ​​ക്ക​​റി​​ലെ നെ​​ല്ല് ഉ​​ണ​​ക്കാ​​ന്‍ നാ​​ല് പേ​​രെ​​ങ്കി​​ലും വേ​​ണം. ഒ​​രേ​​ക്ക​​ര്‍ നി​​ലം വി​​ത​​ച്ച് കൊ​​യ്യാ​​ന്‍ പാ​​ക​​മാ​​ക്കി​​യ​​പ്പോ​​ള്‍ 30,000 രൂ​​പ​​യോ​​ളം ചെ​​ല​​വ് വ​​ന്നു. കൂ​​ടാ​​തെ കൊ​​യ്യാ​​ന്‍ മ​​ണി​​ക്കൂ​​റി​​ന് 2000 രൂ​​പ വേ​​റെ​​യും. നി​​ല​​ത്ത് വെ​​ള്ള​​ക്കെ​​ട്ടാ​​യ​​തി​​നാ​​ല്‍ ഒ​​രേ​​ക്ക​​ര്‍ കൊ​​യ്യാ​​ന്‍ മൂ​​ന്ന് മ​​ണി​​ക്കൂ​​റോ​​ളം വേ​​ണ്ടി​​വ​​രും. ഇ​​ത്ര​​യൊ​​ക്കെ ചെ​​ല​​വാ​​ക്കി കൊ​​യ്തെ​​ടു​​ത്ത നെ​​ല്ലെ​​ടു​​ക്കാ​​ന്‍ മി​​ല്ലു​​കാ​​ര്‍ ത​​യാ​​റാ​​കാ​​ത്ത​​ത് ക​​ര്‍ഷ​​ക​​രോ​​ട് കാ​​ണി​​ക്കു​​ന്ന അ​​വ​​ഗ​​ണ​​ന​​യാ​​ണ്.

ദി​​വ​​സ​​ങ്ങ​​ള്‍ ക​​ഴി​​ഞ്ഞി​​ട്ടും കൃ​​ഷി​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ പോ​​ലും തി​​രി​​ഞ്ഞ് നോ​​ക്കി​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ് ക​​ര്‍ഷ​​ക​​ര്‍ പ​​റ​​യു​​ന്ന​​ത്. നി​​ല​​വി​​ല്‍ 100ഓ​​ളം ലോ​​ഡ് നെ​​ല്ല് പാ​​ട​​ശേ​​ഖ​​ര​​ത്ത് വി​​വി​​ധ​​യി​​ട​​ങ്ങ​​ളി​​ലാ​​യി കെ​​ട്ടി​​കി​​ട​​ക്കു​​ന്നു​​ണ്ട്. നെ​​ല്ലി​​ന്‍റെ ന​​ന​​വ് ആ​​രോ​​പി​​ച്ച് തൂ​​ക്ക​​ത്തി​​ല്‍ കി​​ഴി​​വ് വ​​രു​​ത്താ​​നു​​ള്ള നീ​​ക്ക​​മാ​​ണ് മി​​ല്ലു​​കാ​​ര്‍ ന​​ട​​ത്തു​​ന്ന​​തെ​​ന്നാ​​ണ് ക​​ര്‍ഷ​​ക​​രു​​ടെ ആ​​രോ​​പ​​ണം.

നെ​​ല്ലു​​ണ​​ക്കി​​യെ​​ടു​​ക്കാ​​ൻ കൂ​​ടു​​ത​​ൽ പ​​ണ​​ച്ചെ​​ല​​വു​​ള്ള​​തി​​നാ​​ൽ ന​​ന​​വോ​​ടെ നെ​​ല്ല്​ തൂ​​ക്കാ​​ൻ ക​​ർ​​ഷ​​ക​​ർ നി​​ർ​​ബ​​ന്ധി​​ത​​രാ​​കു​​ന്ന​​തും മി​​ല്ലു​​കാ​​ർ അ​​വ​​സ​​ര​​മാ​​ക്കു​​ന്ന​​താ​​യും ആ​​രോ​​പ​​ണ​​മു​​ണ്ട്. കൃ​​ഷി​​വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും ഇ​​തി​​ന് കൂ​​ട്ട് നി​​ല്‍ക്കു​​ന്ന​​താ​​യ ആ​​ക്ഷേ​​പ​​വും ശ​​ക്ത​​മാ​​ണ്.

അടുത്തദിവസം മുതൽ നെല്ലെടുപ്പ് ആരംഭിക്കും -പാഡി ഓഫിസർ

 കിളിയൻകാവ് വടക്ക് പാടശേഖരത്തിലെ നെല്ലെടുക്കാനുള്ള കരാർ പവിഴം മില്ലുകാർക്കായിരുന്നു. നാല് കിലോ കിഴിവാണ് മില്ലുകാർ ആവശ്യപ്പെട്ടത്. എന്നാൽ, കർഷകർ അതിന് വഴങ്ങാതിരുന്നതിനാൽ മൂന്നു കിലോ കിഴിവിൽ നെല്ലെടുക്കാമെന്ന് മില്ലുകാർ പറഞ്ഞു. എന്നാൽ, രണ്ട് കിലോയിൽ കൂടുതൽ നൽകാൻ കർഷകർ തയാറായില്ലെന്നാണ് പാഡി ഓഫിസർ പ്രമോദ് പറയുന്നത്.

തുടർന്ന് സൂര്യ മില്ലുകാർക്ക് നെല്ലെടുക്കാനുള്ള അനുമതി നൽകി. അടുത്തദിവസം തന്നെ നെല്ലെടുക്കാനുള്ള നടപടികളാകുമെന്നാണ് പ്രമോദ് പറയുന്നത്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന കർഷകരുടെ പൊതുയോഗത്തിൽ അഞ്ച് കിലോ വരെ കിഴിവാണെങ്കിലും നെല്ല് കൊടുക്കാൻ തീരുമാനമെടുത്തതാണെന്നാണ് കർഷകർ പറയുന്നത്. ഈ വിവരം പാഡി ഓഫിസറെ അറിയിച്ചതുമാണ്. വേണ്ട നടപടികൾ സ്വീകരിക്കുകയോ പാടശേഖരം സന്ദർശിക്കാനോ പാഡി ഓഫിസർ തയാറായില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്.

Tags:    
News Summary - Unprocured Paddy Plagues Kuttanad Farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.