അരൂക്കുറ്റി ദ്വീപ് നിവാസികൾ കുടിവെള്ളത്തിനായി
അരൂക്കുറ്റികരയിലേക്ക്
അരൂക്കുറ്റി: അരൂക്കുറ്റിയിലെ ചെറുദ്വീപുകളിൽ ഇന്നലെയും കുടിവെള്ളം എത്തിയില്ല. ദ്വീപ് നിവാസികൾ കുടിവെള്ളത്തിനായി കുടങ്ങളുമായി കായൽകടന്ന് അരൂക്കുറ്റി കരയിൽ അലയുന്നു. പൊതുകിണറുകളും പൊതുടാപ്പുകളും ഇല്ലാതായ അരൂക്കുറ്റിയിൽനിന്ന് കുടിവെള്ളം ശേഖരിക്കുന്നത് ശ്രമകരമാണ്. ദ്വീപിലേക്കുള്ള ജപ്പാൻ കുടിവെള്ള പൈപ്പ് മണ്ണുവാരൽ യന്ത്രം ഉപയോഗിച്ചതോടെ കായലിെൻറ അടിത്തട്ടിൽ നശിച്ചിട്ട് ഒരുമാസത്തോളമായി.
കുടിവെള്ളത്തിനുവേണ്ടിയുള്ള ദ്വീപ് നിവാസികളുടെ മുറവിളികൾ അധികൃതർ ആദ്യം ശ്രദ്ധിച്ചില്ല. പ്രതിഷേധം കടുപ്പിച്ചപ്പോഴാണ്, കായലിെൻറ അടിത്തട്ടിലേക്ക് മുങ്ങി പൈപ്പ് ശരിയാക്കുന്ന വിദഗ്ധരെ തൃശൂരിൽനിന്ന് വരുത്താൻ വാട്ടർ അതോറിറ്റി അധികൃതർ തയാറായത്. പൈപ്പിെൻറ കേടുപാടുകൾ തീർത്തെന്ന് പറഞ്ഞ് ജോലിക്കാർ മടങ്ങിയെങ്കിലും കുടിവെള്ളം ദ്വീപുകളിൽ എത്തിയില്ല. തകരാർ കണ്ടുപിടിക്കാൻ തിങ്കളാഴ്ച ജോലിക്കാർ എത്തുമെന്നാണ് പഞ്ചായത്ത് അംഗം വിദ്യാരഞ്ജിത് പറയുന്നത്. കുടിവെള്ളപൈപ്പ് നന്നാക്കിയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ദ്വീപ് നിവാസികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.