പ്രഭുലാൽ അനുസ്മരണം

തൃക്കുന്നപ്പുഴ:  ജീവകാരുണ്യ പ്രവർത്തകനും  കലാ-സാംസ്കാരിക, സാമൂഹിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭയുമായ പ്രഭുലാൽ പ്രസന്നൻ്റെ അനുസ്മരണ സമ്മേളനം ഹരിപ്പാട് ആയാപറമ്പ് ഗാന്ധിഭവൻ സ്നേഹവീട്ടിൽ നടന്നു. ജില്ല പഞ്ചായത്തു വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എ.ശോഭ ഉദ്ഘാടനം ചെയ്തു.

സ്നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ,പ്രഭുലാലിൻ്റെ പിതാവ് തൃക്കുന്നപ്പുഴ പ്രസന്നൻ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുധിലാൽ തൃക്കുന്നപ്പുഴ, മുൻ ചെറുതന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.ബി. രത്നവകുമാരി, കോട്ടയം സ്നേഹകൂട് അഭയമന്ദിരം ഡയറക്ടർ നിഷ ,  അബ്ദുൽ ലത്തീഫ് പതിയാങ്കര, അബി ഹരിപ്പാട്, ജി. രവീന്ദ്രൻ പിള്ള, എന്നിവർ സംസാരിച്ചു. പ്രഥമ പ്രഭുലാൽ സ്മാരക ലൈബ്രറിക്ക് തൃക്കുന്നപ്പുഴ പ്രസന്നൻ പുസ്തകം സംഭാവന നൽകി

Tags:    
News Summary - Prabhulal Commemoration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.