ശാ​സ്ത്ര ചി​ന്ത ത​ള്ളി ആ​ർ.​എ​സ്.​എ​സ് സി​ല​ബ​സ് അ​ടി​ച്ചേ​ൽ​പി​ക്കു​ന്നു​വെ​ന്ന് ടി.​ജെ. ആ​ഞ്ച​ലോ​സ്

ചേ​ർ​ത്ത​ല: ശാ​സ്ത്ര​ചി​ന്ത​ക​ളെ മാ​റ്റി​വെ​ച്ച് സം​ഘ​പ​രി​വാ​റി​ന്റെ​യും ആ​ർ.​എ​സ്.​എ​സി​ന്റെ​യും ശാ​ഖ​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്ന സി​ല​ബ​സ് ഇ​ന്ത്യ​യി​ലെ കു​ട്ടി​ക​ളെ പ​ഠി​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്ന് സി.​പി.​ഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ടി.​ജെ. ആ​ഞ്ച​ലോ​സ്.

പി.​എം. ശ്രീ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി.​പി.​ഐ ചേ​ർ​ത്ത​ല മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ താ​ലൂ​ക്ക് ഓ​ഫി​സി​ലേ​ക്ക് ന​ട​ത്തി​യ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​സ്.​എ​സ്.​കെ ഫ​ണ്ട് ത​ട​ഞ്ഞു​വെ​ച്ച​തി​നെ തു​ട​ർ​ന്ന് ഫ​ണ്ട് ല​ഭി​ക്കാ​ൻ പി.​എം. ശ്രീ ​പ​ദ്ധ​തി​യി​ൽ ഒ​പ്പു​വെ​ച്ചാ​ൽ മ​തി​യെ​ന്ന ചി​ല ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് സം​സ്ഥാ​നം പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും ആ​ഞ്ച​ലോ​സ് കു​റ്റ​പ്പെ​ടു​ത്തി. യു.​ഡി.​എ​ഫ് ഇ​ന്ന് ഒ​ന്നും ര​ണ്ടും ന​യ​മ​ല്ല, മൂ​ന്നും നാ​ലും ന​യ​മാ​ണ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ​ത്തി​രു​ന്ന​പ്പോ​ൾ പ​റ​ഞ്ഞ​തെ​ല്ലാം മാ​റ്റി​മ​റി​ച്ച് അ​ഭി​പ്രാ​യം പ​റ​യു​ന്ന രീ​തി​യി​ലേ​ക്ക് യു.​ഡി.​എ​ഫ് മാ​റി​യെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു.

സി.​പി.​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം കെ.​വി. ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ. ​ഉ​മ​യാ​ക്ഷ​ൻ, എം.​സി. സി​ദ്ധാ​ർ​ത്ഥ​ൻ, ടി.​കെ. രാ​മ​നാ​ഥ​ൻ, സ​ന്ധ്യാ ബെ​ന്നി, ഡി. ​ഷാ​ജി, പി.​ഡി. ബി​ജു, ജോ​ഷി​ത, ടി.​എ​സ്. അ​ജ​യ​കു​മാ​ർ, രാ​ജ​പ്പ​ൻ, കെ.​കെ. പ്ര​ഭു, വി.​എ​ൻ. സു​രേ​ഷ്ബാ​ബു, ബി​ന്ദു മു​ര​ളി, പി.​എം. വി​ദ്യാ​ധ​ര​ൻ, ബി​മ​ൽ ജോ​സ​ഫ്, പി.​വി. ഗി​രീ​ഷ്, പി.​ഡി. ഗ​ഗാ​റി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സി.​പി.​ഐ സൗ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ത്ത​ന​മ്പ​ലം സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സ​മ്മേ​ള​നം സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം കെ.​ബി. ബി​മ​ൽ​റോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം എ​സ്. പ്ര​കാ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​ഡി. സു​ധാ​ക​ര​ൻ, പി.​എ​സ്. വേ​ണു​ഗോ​പാ​ൽ, കെ. ​നാ​സ​ർ, സി.​എം. ച​ന്ദ്ര​ബോ​സ്, സി.​കെ. സ​ത്യ​ൻ, കെ.​പി. മോ​ഹ​ന​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ചാ​രും​മൂ​ട്: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ വ​ർ​ഗീ​യ​വ​ൽ​ക്ക​രി​ക്കു​ന്ന പി.​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന യു.​ഡി.​എ​ഫ് സ​ർ​ക്കാ​രി​ന്റെ നി​ല​പാ​ട് ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി.​പി.​ഐ ചാ​രും​മൂ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി.

ജി​ല്ല അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി സി.​എ. അ​രു​ൺ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം പി. ​തു​ള​സീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​നു ശി​വ​ൻ, ഡി. ​രോ​ഹി​ണി, കെ.​എ​ൻ. ശി​വ​രാ​മ​പ്പി​ള്ള, കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി, കെ. ​ജ​യ​മോ​ഹ​ൻ, ഗീ​ത മ​ധു എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൗ​ഷാ​ദ് എ. ​അ​സീ​സ്, മോ​ഹ​ന​ൻ പി​ള്ള, മ​ഹേ​ന്ദ്ര​ദാ​സ്, അ​നീ​ഷ് ത​ട​വി​ള, റ​ജി​മോ​ൻ, രാ​ഖി സു​രേ​ഷ്, നെ​ജിം മ​റ്റ​പ്പ​ള്ളി എ​ന്നി​വ​ർ മാ​ർ​ച്ചി​ന് നേ​തൃ​ത്വം ന​ല്കി.

മാ​ന്നാ​ർ: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ വ​ർ​ഗീ​യ​വ​ത്ക​രി​ക്കു​ന്ന പി.​എം ശ്രീ ​പ​ദ്ധ​തി​യി​ൽ നി​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ന്മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സി.​പി.​ഐ മാ​ന്നാ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി മാ​ന്നാ​ർ സ​ബ്ട്ര​ഷ​റി​ക്കു മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച മാ​ർ​ച്ചും ധ​ർ​ണ​യും സം​സ്ഥാ​ന കൗ​ണ്‍സി​ല്‍ അം​ഗം അ​ഡ്വ. വി. ​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി. ​ഹ​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​വി​താ സു​രേ​ഷ്, സു​ജ രാ​ജീ​വ്, പി.​ജി. രാ​ജ​പ്പ​ൻ, മൈ​ക്കി​ൾ ജോ​ർ​ജ്ജ്, സ​രി​ത ഗോ​പ​ൻ, കെ. ​ര​വീ​ന്ദ്ര​ൻ , തോ​മ​സ്, ഇ​ക്ബാ​ൽ അ​ർ​ച്ച​ന എ​ന്നി​വ​ർ സം​സാ​രി​ച്ചു.

തു​റ​വൂ​ർ: പി.​എം ശ്രീ ​പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ കോ​ടം​തു​രു​ത്ത് വി​ല്ലേ​ജ് ഓ​ഫി​സി​ന് മു​ന്നി​ലേ​ക്ക് സി.​പി.​ഐ അ​രൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി.

ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം പി.​എം. അ​ജി​ത് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പി. സ​തീ​ശ​ൻ, ഒ.​കെ. മോ​ഹ​ന​ൻ, ച​ന്ദ്രി​ക സു​രേ​ഷ്, എ​ൻ.​കെ. മു​ര​ളി, പി.​സി. ജോ​യി, എ. ​ഗ​ബ്രി​യേ​ൽ, പി.​കെ. വൈ​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

രാ​ജ്യ​ത്തെ വ​ർ​ഗീ​യ​വ​ൽ​ക​രി​ക്കു​ന്ന​തി​നും അ​ന്ധ​വി​ശ്വാ​സ​ങ്ങ​ളും അ​നാ​ചാ​ര​ങ്ങ​ളും പ​ഠി​പ്പി​ക്കു​ന്ന​തി​നും ഇ​ട ന​ൽ​കു​ന്ന ന​യ​ത്തി​നെ​തി​രാ​യ വ​ലി​യ പ്ര​തി​ഷേ​ധം രാ​ജ്യ​ത്ത് ഉ​യ​ർ​ന്നു​വ​രു​മെ​ന്ന് നേ​താ​ക്ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - T.J. Angelos Alleges RSS Curriculum Is Being Imposed by Rejecting Scientific Thinking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.