അരൂക്കുറ്റി: വടുതല ജെട്ടി എ.കെ.ജി ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എ.കെ.ജി സ്മാരക പ്രഭാഷണവും കലാപരിപാടികളും സംഘടിപ്പിച്ചു. മുൻ സബ് ജഡ്ജി എസ്. സുദീപ് മുഖ്യപ്രഭാഷണം നടത്തി. ലക്ഷദീപ് സമരപോരാളി ഐഷ സുൽത്താന വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഗ്രന്ഥശാല പ്രസിഡന്റ് വി.എസ്. അജയൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, മൂന്നാം വാർഡ് അംഗം കെ.എ. മാത്യു, വിനു ബാബു, പി.സി. രമേശൻ, കെ.വി. സുരേഷ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല നടത്തിയ വായനമത്സര വിജിയികൾക്ക് ഐഷ സുൽത്താന സമ്മാനങ്ങൾ വിതരണം ചെയ്തു. തൂലിക വനിത വേദിയും ബാലവേദി അംഗങ്ങളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ചന്തിരൂർ മായ നാടൻ പാട്ടുകളും അവതരിപ്പിച്ചു. ചിത്രം: മുൻ സബ് ജഡ്ജി എസ്. സുദീപ് മുഖ്യപ്രഭാഷണം നടത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.