അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ തൗ​ഫീ​ക്ക്, ആ​ഷി​ക്ക്

പരിശോധനയുടെ പേരിൽ ബൈക്കിന് പിന്നിൽ പൊലീസ് ജീപ്പ് ഇടിപ്പിച്ചെന്ന് പരാതി

അ​മ്പ​ല​പ്പു​ഴ: പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ ബൈ​ക്കി​ന് പി​ന്നി​ൽ പൊ​ലീ​സ് ജീ​പ്പ് ഇ​ടി​പ്പി​ച്ചെ​ന്ന് പ​രാ​തി. പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്ര​ക്കാ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​തെ പൊ​ലീ​സ് ക​ട​ന്നെ​ന്നും ആ​ക്ഷേ​പം. ദേ​ശീ​യ പാ​ത​യി​ൽ തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വെ പാ​ല​ത്തി​ന് വ​ട​ക്ക് ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. വ​ണ്ടാ​നം വൃ​ക്ഷ വി​ലാ​സം ഷാ​ജി-​ജ​സീ​ല ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​ഷി​ക്ക് (18), സു​ഹൃ​ത്ത് തൗ​ഫീ​ക്ക് എ​ന്നി​വ​ർ ഹ​രി​പ്പാ​ട് നി​ന്ന് ഐ​സ് ക്രീം ​ക​ച്ച​വ​ട​ത്തി​ന് ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ തോ​ട്ട​പ്പ​ള്ളി ഭാ​ഗ​ത്തു വെ​ച്ച് പൊ​ലീ​സ് ജീ​പ്പ് ബൈ​ക്കി​ന് പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. മ​റ്റേ​തോ കേ​സി​ലെ പ്ര​തി​ക​ളെ അ​ന്വേ​ഷി​ച്ചി​റ​ങ്ങി​യ പൊ​ലീ​സ് തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പേ​രി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

ബൈ​ക്ക് യാ​ത്ര​ക്കാ​രെ​യും വാ​ഹ​ന​വും പ​രി​ശോ​ധി​ച്ച ശേ​ഷം പൊ​ലീ​സ് ക​ട​ന്നു ക​ള​ഞ്ഞു. ജീ​പ്പി​ടി​ച്ച് പ​രി​ക്കേ​റ്റ നി​ല​യി​ലാ​യി​ട്ടും ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ പൊ​ലീ​സ് ത​യാ​റാ​യി​ല്ല. പി​ന്നീ​ട് ആ​ഷി​ക്ക് വി​ളി​ച്ച​റി​യി​ച്ച ശേ​ഷം ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മെ​ത്തി ഇ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് പൊ​ലീ​സി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി.​ജി.​പി​ക്കും ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി​യ​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു. അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​ന്‍റെ വാ​ഹ​ന​മാ​ണ് ഇ​ടി​ച്ച​തെ​ന്ന് സൂ​ച​ന​യു​ണ്ട്.

Tags:    
News Summary - Complaint alleges police jeep rammed into bike in the name of inspection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.