റസ്റ്റോറൻറ് ഉടമ വളർത്തിയ പരുന്തിനെ റാന്നി ഫോറസ്റ്റ് ഡിവിഷൻ നടത്തിയ പരിശോധനയിൽ കണ്ടെത്തിയപ്പോൾ
Posted On
date_range Updated On
date_range പരുന്തിനെ വളർത്തി; റസ്റ്റാറന്റ് ഉടമക്കെതിരെ കേസ്
ആലപ്പുഴ: സംരക്ഷിത ഇനമായ ശ്രീകൃഷ്ണപരുന്തിനെ കൈവശംവെച്ചതിന് റസ്റ്റോറന്‍റ് ഉടമക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കേസ്. തെക്കൻ കൈനകരിക്ക് സമീപം പള്ളാത്തുരുത്തിയിൽ പ്രവർത്തിക്കുന്ന റസ്റ്റോറൻറിലാണ് പരുന്തിനെ വളർത്തിയത്.
നിയമവിരുദ്ധമായി പരുന്തിനെ കൈവശംവെച്ചതിനും വിനോദ സഞ്ചാരികൾക്ക് തൊടാനും ഫോട്ടോ എടുക്കാനും നൽകിയതിനുമാണ് കേസെടുത്തത്.
പീപ്പിൾ ഫോർ ദി എത്തിക്കൽ ട്രീറ്റ്‌മെന്റ് ഓഫ് ആനിമൽസ് ഇന്ത്യയുടെ പരാതിയിൽ പൊലീസും റാന്നി ഫോറസ്റ്റ് ഡിവിഷനും ചേർന്ന് നടത്തിയ പരിശോധനയിൽ ഉടമയുടെ വീട്ടിൽനിന്ന് പരുന്തിനെ കണ്ടെടുത്തു. റാന്നി ഫോറസ്റ്റ് ഡിവിഷൻ ഉടമക്കെതിരെ വന്യജീവി കുറ്റകൃത്യത്തിന് നടപടിയെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.