വേ​മ്പ​നാ​ട്​ കാ​യ​ലി​ൽ സ​ർ​വി​സ്​ ന​ട​ത്തു​ന്ന ഹൗ​സ്​​ബോ​ട്ടു​ക​ൾ

വേമ്പനാട്​ കായലിൽ സർവിസിന്​ വിലക്ക്​; ഹൗസ്​ബോട്ട്​ മേഖലയിൽ ആശങ്ക

ആ​ല​പ്പു​ഴ: മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും സ​ർ​ട്ടി​ഫി​ക്ക​റ്റും ഇ​ല്ലാ​ത്ത ഹൗ​സ്ബോ​ട്ടു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വേ​മ്പ​നാ​ട്​ കാ​യ​ലി​ൽ സ​ർ​വി​സ്​ ന​ട​ത്ത​രു​തെ​ന്ന്​ തു​റ​മു​ഖ വ​കു​പ്പി​ന്‍റെ വി​ല​ക്ക്. ​ഹൗ​സ്​​ബോ​ട്ട്​ മേ​ഖ​ല ആ​ശ​ങ്ക​യി​ൽ.

ജ​നു​വ​രി 20ന്​ ​ഹൈ​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി. വേ​മ്പ​നാ​ട്​ കാ​യ​ലി​ലെ മ​ലി​നീ​ക​ര​ണം നി​യ​ന്ത്രി​ക്കു​ക​യും പ​രി​സ്ഥി​തി സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ തു​റ​മു​ഖ​വ​കു​പ്പ്​ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്ന​ത്.

പു​തി​യ​നി​ർ​ദേ​ശ​മ​നു​സ​രി​ച്ച്​ അ​ടു​ക്ക​ള​യി​ൽ​നി​ന്ന്​ പു​റ​ന്ത​ള്ളു​ന്ന വെ​ള്ളം​പോ​ലും കാ​യ​ലി​ൽ വീ​ഴാ​ൻ പാ​ടി​ല്ല. ഈ ​വെ​ള്ളം ടാ​ങ്കി​ൽ ശേ​ഖ​രി​ച്ച്​ ശു​ദ്ധീ​ക​രി​ച്ചു​വേ​ണം കാ​യ​ലി​ലേ​ക്ക്​ ഒ​ഴു​ക്കാ​ൻ.

നി​ല​വി​ൽ ഒ​രു​ബോ​ട്ടി​ൽ​പോ​ലും ഈ ​സം​വി​ധാ​ന​മി​ല്ല. ഇ​ത്​ സ​ജ്ജീ​ക​രി​ക്കാ​ൻ ചു​രു​ങ്ങി​യ​ത്​ 1,75,000 രൂ​പ ചെ​ല​വു​വ​രും. ഇ​തി​നൊ​പ്പം സ​ഞ്ചാ​രി​ക​ൾ കൊ​ണ്ടു​വ​രു​ന്ന പ്ലാ​സ്റ്റി​ക്​ വ​സ്​​തു​ക്ക​ൾ, ആ​ഹാ​ര അ​വ​ശി​ഷ്ട​ങ്ങ​ൾ എ​ന്നി​വ​യും കാ​യ​ലി​ൽ ഉ​പേ​ക്ഷി​ക്കാ​നാ​വി​ല്ല.

വേ​മ്പ​നാ​ട്​ കാ​യ​ലി​ൽ സ​ർ​വി​സ് ന​ട​ത്ത​രു​തെ​ന്ന്​ ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും എ​ല്ലാ ഹൗ​സ്ബോ​ട്ടു​ക​ൾ​ക്കും ആ​വ​ശ്യ​മു​ള്ള​ത്ര മ​ലി​നീ​ക​ര​ണ​നി​യ​ന്ത്ര​ണ സം​വി​ധാ​നം ജി​ല്ല​യി​ലി​ല്ല. ശു​ചി​മു​റി മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ ത​ന്നെ വേ​ണ്ട​ത്ര സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ്​ പ്ര​ധാ​ന​​പ്ര​ശ്​​നം. ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച്​ മൂ​ന്ന്​ മാ​സ​ത്തി​നു​ശേ​ഷം മ​തി​യാ​യ സം​വി​ധാ​ന​മി​ല്ലാ​തെ ഹൗ​സ്​​ബോ​ട്ടു​ക​ൾ കാ​യ​ലി​ൽ സ​ർ​വി​സ്​ ന​ട​ത്ത​രു​തെ​ന്നാ​ണ്​ ഉ​ത്ത​ര​വ്. എ​ന്നാ​ൽ, അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ ഏ​ങ്ങ​നെ ഉ​ത്ത​ര​വ്​ പാ​ലി​ക്കാ​നാ​കു​മെ​ന്നാ​ണ്​ ഹൗ​സ്​​ബോ​ട്ട്​ ഉ​ട​മ​ക​ൾ പ​റ​യു​ന്ന​ത്.

നി​ല​വി​ൽ ശു​ചി​മു​റി മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ ജി​ല്ല​യി​ൽ പ്ലാ​ന്റ് ഇ​ല്ല. ഓ​ൾ കേ​ര​ള ഹൗ​സ്ബോ​ട്ട് ഓ​ണേ​ഴ്സ് അ​സോ​സി​യേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ. ബ്ലോ​ക്കി​ൽ വാ​ങ്ങി ന​ൽ​കി​യ സ്ഥ​ല​ത്ത്​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സു​വി​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റ് (എ​സ്.​ടി.​പി) പ്ര​ള​യ​ത്തി​ൽ കേ​ടാ​യി. പി​ന്നീ​ട് ഇ​തു​വ​രെ ശ​രി​യാ​ക്കി​യി​ട്ടി​ല്ല. ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ന​ത്ത​റ​വെ​ളി​യി​ൽ ആ​രം​ഭി​ച്ച ശു​ചി​മു​റി മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്റ് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​ട്ട് മാ​സ​ങ്ങ​ളാ​യി.

ശു​ചി​മു​റി മാ​ലി​ന്യ സം​സ്ക​രി​ക്കാ​ൻ ജി​ല്ല​യി​ലെ ആ​രം​ഭി​ച്ച ഏ​ക​പ്ലാ​ന്‍റാ​ണി​ത്. 7.5 കോ​ടി രൂ​പ മു​ട​ക്കി​ലാ​ണ് സം​സ്ഥാ​ന​സ​ർ​ക്കാ​ർ റീ​ബി​ൽ​ഡ് കേ​ര​ള പ​ദ്ധ​തി​യി​ൽ​പെ​ടു​ത്തി​യ പ്ലാ​ന്‍റ്​ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി മൂ​ന്നു​മാ​സ​ത്തി​നു​ള്ളി​ൽ ത​ന്നെ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി. ഇ​തോ​​ടെ, ഹൗ​സ്ബോ​ട്ടു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ലോ​റി​ക​ളി​ൽ ശേ​ഖ​രി​ച്ച് എ​റ​ണാ​കു​ളം ബ്ര​ഹ്മ​പു​ര​ത്തെ മാ​ലി​ന്യ പ്ലാ​ന്‍റി​ലെ​ത്തി​ച്ചാ​ണ്​ സം​സ്ക​രി​ക്കു​ന്ന​ത്. ചി​ല​ർ കു​മ​ര​ക​ത്തെ പ്ലാ​ന്റി​നെ​യും ആ​ശ്ര​യി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ, ഹൗ​സ്​​ബോ​ട്ടു​ക​ൾ​ക്കും ആ​വ​ശ്യ​മു​ള്ള​ത്ര എ​സ്.​ടി.​പി സൗ​ക​ര്യം ല​ഭ്യ​മ​ല്ല. കോ​ട​തി ഉ​ത്ത​ര​വ് തി​ടു​ക്ക​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ വേ​ണ്ട​ത്ര സം​വി​ധാ​ന​മി​ല്ലാ​ത്ത​താ​ണ്​ ഹൗ​സ്​​ബോ​ട്ട്​ മേ​ഖ​ല​യെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. അ​തി​നാ​ൽ ഹൗ​സ്ബോ​ട്ടു​ക​ളി​ൽ ത​ന്നെ ബ​യോ ട്രീ​റ്റ്മെ​ന്റ് ന​ട​ത്തി പു​റ​ന്ത​ള്ളു​ന്ന വെ​ള്ളം പ​രി​ശോ​ധി​ച്ച്​ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​ക​ണ​മെ​ന്നാ​ണ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. 

Tags:    
News Summary - Service banned in Vembanad Lake; Concerns in the houseboat sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.