യൂസഫ് കുട്ടി
Posted On
date_range Updated On
date_range ബാധ ഒഴിപ്പിക്കൽ: 15 കാരിയെ മർദിച്ച മന്ത്രവാദി അറസ്റ്റിൽ
കായംകുളം: പീഡനത്തിന് ഇരയായ 15 കാരിയെ ബാധ ഒഴിപ്പിക്കാനെന്ന പേരിൽ മർദിച്ച കേസിൽ രണ്ടാം പ്രതിയായ മന്ത്രവാദി അറസ്റ്റിൽ. വേരുവള്ളി ഭാഗം തയ്യിൽ പടീറ്റതിൽ യൂസഫ് കുട്ടിയാണ് (56) അറസ്റ്റിലായത്.
പെൺകുട്ടിയുടെ ബന്ധുവായ ഒന്നാം പ്രതി അബ്ദുൽ സത്താർ (60) നേരത്തേ പോക്സോ കേസിൽ അറസ്റ്റിലായിരുന്നു. മൊഴി രേഖപ്പെടുത്തിയപ്പോഴാണ് മന്ത്രവാദ മറവിൽ ഉപദ്രവിച്ച വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. കുട്ടിയുടെ കൈയും കാലും കെട്ടിയിട്ട് ചൂരൽ ഉപയോഗിച്ച് അടിച്ച് വേദനിപ്പിച്ച കേസിലാണ് യൂസഫ് കുട്ടി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.