പ്രതീകാത്മക ചിത്രം
അരൂർ: അരൂർ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ പാടങ്ങളും നിലങ്ങളും നികത്തി വിൽപന നടത്തുന്ന സംഘങ്ങൾ സജീവമാകുന്നു. റവന്യൂ ജീവനക്കാർ തെരഞ്ഞെടുപ്പ് ജോലികളിൽ മുഴുകിയിരിക്കെയാണ് നിലം നികത്തൽ വ്യാപകമാകുന്നത്. അരൂർ പഞ്ചായത്ത് ഒമ്പതാം വാർഡ്, പന്ത്രണ്ടാം വാർഡ് എന്നീ പ്രദേശങ്ങളിൽ നടക്കുന്ന നിലം നികത്തലിൽ വില്ലേജ് അധികാരികൾകൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുണ്ട്.
മഴക്കാലത്ത് വലിയതോതിൽ വെള്ളക്കെട്ടിന് ഇടയാക്കുന്നതും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ തന്നെ അട്ടിമറിക്കുന്നതുമായ ഇത്തരത്തിലുള്ള നടപടി അടിയന്തിരമായി നിർത്തിവെപ്പിക്കണമെന്നും നികത്തിയത് പുനസ്ഥാപിക്കണമെന്നും അതിനാവശ്യമായ നിയമനടപടികൾ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് കിസാൻ സഭ അരൂർ മണ്ഡലം സെക്രട്ടറി ഇ.വി. അജയകുമാർ അരൂർ വില്ലേജ് ഓഫീസർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.