ആലപ്പുഴ: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിന വാർഷികത്തിന്‍റെ ഭാഗമായി ''സ്വാതന്ത്ര്യ സമരവും, രക്തസാക്ഷികളും'' എന്ന ബാനറിൽ ജില്ല കേന്ദ്രങ്ങളിൽ സെമിനാർ സംഘടിപ്പിക്കുമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ. 13 മുതൽ 15 വരെ ജില്ല -താലൂക്ക് കേന്ദ്രങ്ങളിലും സംഘടനയുടെ ഓഫിസുകൾക്ക് മുമ്പിലും ദേശീയ പതാക ഉയർത്തും. സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. താജുദ്ദീൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്‍റ് കമാൽ എം. മാക്കിയിൽ, വർക്കിങ് ചെയർമാൻ ഡോ. ജഹാംഗീർ, സംസ്ഥാന ട്രഷറർ സി.ഐ. പരീദ്, മരുത അബ്ദുൽ ലത്തീഫ് മൗലവി, അബ്ദുൽ ജലീൽ മുസ്ലിയാർ, മാവൂടി മുഹമ്മദ് ഹാജി, പറമ്പിൽ സുബൈർ, ഇല്യാസ് ജാഫ്ന തൃശൂർ, നസീർ പുന്നക്കൽ, അഡ്വ പാച്ചല്ലൂർ നജ്മുദ്ദീൻ തിരുവനന്തപുരം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.