ആലപ്പുഴയിൽ കുളിമുറിയിലെ ബക്കറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: ചെങ്ങന്നൂരിൽ രണ്ടുവയസുകാരൻ ബക്കറ്റിൽ തലകീഴായി വീണുമരിച്ചു. ജിൻസി-ടോം ദമ്പതികളുടെ മകൻ ആക്സറ്റൺ പി. തോമസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട്ടുകാരറിയാതെയാണ് കുട്ടി കുളിമുറിയിലെ ബക്കറ്റിൽ വീണുപോയത്.

കുഞ്ഞിന്റെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിലാണ് കുളിമുറിയിലെ ബക്കറ്റിൽ തലകീഴായി വീണനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പൊലീസ് സംഭവസ്‍ഥലത്തെത്തി. മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

Tags:    
News Summary - Two year old boy dies after falling into bucket of water in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.