വിലക്കയറ്റം, പക്ഷിപ്പനി; ഹോട്ടൽ മേഖല പ്രതിസന്ധിയിൽ

ആ​ല​പ്പു​ഴ: സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​വും പ​ക്ഷി​പ്പ​നി​യും നി​മി​ത്തം ജി​ല്ല​യി​ലെ ഹോ​ട്ട​ൽ മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ൽ. വെ​ളി​ച്ചെ​ണ്ണ, അ​രി, ചി​ക്ക​ൻ, മു​ട്ട, പ​രി​പ്പ് എ​ന്നി​വ​യ്ക്ക​ട​ക്കം ഉ​ണ്ടാ​യ വി​ല​വ​ർ​ധ​ന ഹോ​ട്ട​ലു​ക​ളെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. അ​തി​നൊ​പ്പ​മാ​ണ്​ പ​ക്ഷി​പ്പ​നി​യും പ​ക്ഷി​വി​ഭ​വ​ങ്ങ​ൾ വി​ള​മ്പു​ന്ന​തി​ന്​ നി​രോ​ധ​ന​വു​മെ​ത്തി​യ​ത്. തൊ​ഴി​ലാ​ളി​ക്ഷാ​മ​വും രൂ​ക്ഷ​മാ​ണ്.

ഗു​ണ​നി​ല​വാ​ര​മു​ള്ള സാ​ധ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചെ​ങ്കി​ല്‍ മാ​ത്ര​മേ ഹോ​ട്ട​ലു​ക​ളി​ല്‍ ക​ച്ച​വ​ടം ല​ഭി​ക്കു​ക​യു​ള്ളൂ. ഒ​രു ലി​റ്റ​ർ വെ​ളി​ച്ചെ​ണ്ണ വാ​ങ്ങു​മ്പോ​ള്‍ ബ്രാ​ൻ​ഡ് അ​നു​സ​രി​ച്ച്‌ 380 മു​ത​ല്‍ 500 രൂ​പ​വ​രെ വി​ല ന​ല്‍ക​ണം. മ​ട്ട അ​രി​ക്ക് 50-60 രൂ​പ​യാ​ണ് കി​ലോ​യ്ക്ക് വി​ല. കോ​ഴി​യി​റ​ച്ചി​ക്ക് കി​ലോ 175 രൂ​പ​യാ​ണ്. പ​ക്ഷി​പ്പ​നി വ​ന്ന​തോ​ടെ ചി​ക്ക​ൻ വി​ഭ​വ​ങ്ങ​ൾ​ക്ക്​ വി​ല കൂ​ടു​ക​യാ​ണു​ണ്ടാ​യ​ത്. സാ​ധാ​ര​ണ പ​ക്ഷി​പ്പ​നി​ക്കാ​ല​ത്ത്​ ചി​ക്ക​ന്​ വി​ല കു​റ​യു​ന്ന​തി​നാ​ണ്​ ഇ​ക്കു​റി മാ​റ്റം​വ​ന്ന​ത്.

മേ​ഖ​ല​യി​ല്‍ വ​ലി​യ മ​ത്സ​ര​മു​ള്ള​തി​നാ​ല്‍ ഭ​ക്ഷ​ണ വി​ല ഉ​യ​ർ​ത്താ​നാ​വി​ല്ലെ​ന്ന് വ്യാ​പാ​രി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും ബം​ഗാ​ളി​ല്‍ നി​ന്നു​ള്ള​വ​രു​മാ​ണ് ഹോ​ട്ട​ല്‍ മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രി​ലേ​റെ​യും. അ​സ​മി​ലും ബം​ഗാ​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ തൊ​ഴി​ലാ​ളി​ക​ള്‍ പ​ല​രും നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. തീ​വ്ര വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്​​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യും കു​റേ​പ്പേ​ർ നാ​ട്ടി​ലേ​ക്ക് പോ​യി. ഭ​ക്ഷ​ണം പാ​കം​ചെ​യ്യാ​നും വി​ള​മ്പാ​നും ക്ലീ​നി​ങ്​ ജോ​ലി​ക​ള്‍ക്കും തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്.

പ​ക്ഷി​പ്പ​നി​ബാ​ധ ഏ​റി​യ​തോ​ടെ ഫ്രോ​സ​ൻ ചി​ക്ക​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​തു​പോ​ലും വി​ല​ക്കു​ന്ന സ്ഥി​തി​യു​ണ്ടാ​യി. ഇ​തി​നെ​തി​രെ ​ഒ​രു​ദി​വ​സം ജി​ല്ല​യി​ൽ ഹോ​ട്ട​ലു​ക​ൾ അ​ട​ച്ചി​ട്ട്​ സ​മ​രം ന​ട​ത്തി. എ​ന്നി​ട്ടും ഇ​ള​വു​ക​ൾ ന​ൽ​കി​യി​ട്ടി​ല്ല. വേ​ന​ൽ​ക്കാ​ല​മാ​യ​തോ​ടെ ജി​ല്ല​യി​ലേ​ക്ക്​ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ധാ​രാ​ളം എ​ത്തു​ന്നു​ണ്ട്. ഇ​റ​ച്ചി​ക്കോ​ഴി വി​ഭ​വ​ങ്ങ​ൾ ത​ട​യ​പ്പെ​ടു​ന്ന​ത്​ ഹോ​ട്ട​ലു​ക​ളു​ടെ വ​രു​മാ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ക്കു​ന്നു. വീ​ട്ടി​ൽ ഊ​ണ്, ത​ട്ട്​​ക​ട​ക​ൾ തു​ട​ങ്ങി​യ​വ​യും ഹോ​ട്ട​ലു​ക​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​ണ്. എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ളെ​യാ​ണ്​ വി​ല​വ​ർ​ധ​ന കു​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്.

‘ഹോട്ടലുകൾക്ക് സബ്സിഡി നിരക്കിൽ ഗ്യാസ് ലഭ്യമാക്കണം’

ആലപ്പുഴ: സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾക്ക് സബ്സിഡി നിരക്കിൽ ഗ്യാസ് വിതരണം ചെയ്യാനുള്ള ഇടപെടൽ ഉണ്ടാകണമെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റാറൻറ് അസോസിയേഷൻ. ഭക്ഷ്യസാധനങ്ങൾക്ക് അമിതമായ വിലക്കയറ്റം ഉണ്ടാകുമ്പോൾ നിയന്ത്രിക്കാൻ പൊതുവിപണിയിൽ സർക്കാർ ഇടപെടണം. കോഴിയിറച്ചിക്ക് ഇപ്പോൾ വില കയറിയിട്ടുണ്ട്. ഇതിനുപരിഹാരമായി കർഷകർക്ക് നമ്മുടെ നാട്ടിൽ കോഴി ഫാമുകൾ തുടങ്ങാനുള്ള പ്രോത്സാഹനം ചെയ്യണം. നിലവിലെ വലിയ പ്രതിസന്ധി തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള നാട്ടിൽപോകുന്നതാണ്. എസ്.ഐ.ആറിന്‍റെ പേരിലാണ് ഇത്. രാജ്യത്ത് എവിടെ തൊഴിൽ ചെയ്യുന്നവർക്കും അതാതിടങ്ങളിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകണമെന്നും അസോസിയേഷൻ ജില്ല പ്രസിഡന്റ് നാസർ ബി. താജ് ആവശ്യപ്പെട്ടു

Tags:    
News Summary - Price hike, bird flu; Hotel sector in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.