ആലപ്പുഴ: വിനോദസഞ്ചാരികളെ ആകർഷിക്കാൻ വള്ളംകളിയുടെ നാടായ ആലപ്പുഴയിൽ ഹൗസ്ബോട്ട് മാതൃകയിൽ പുതിയ ഇരുമ്പുപാലം. കാലപ്പഴക്കത്താൽ ജീർണിച്ച പഴയപാലത്തിന് പകരമുള്ള ‘നടപ്പാത’ എത്ര മനോഹരമായി നിർമിക്കാമെന്ന് കാണിച്ചു തരുകയാണ് ആലപ്പുഴ നഗരസഭ. കാൽനടക്കാർ ഏറെ സഞ്ചരിക്കുന്ന കല്ലുപാലം-ഇരുമ്പുപാലം റോഡിലാണ് പുതിയനിർമിതി.
വാണിജ്യതോടിന്റെ തെക്കും വടക്കും കരകളിൽനിന്നും പാലത്തിലേക്ക് കയറുന്ന ഭാഗത്ത് രണ്ട് ഹൗസ് ബോട്ടിന്റെ മാതൃകയിലാണ് പാലത്തിന്റെ മേൽക്കൂര. കനാൽ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം സെൽഫി പോയന്റും എഫ്.എം റേഡിയോയും ഉണ്ടാകും. രാത്രികാഴ്ചകൾ
ക്ക് മികവേകാൻ ലൈറ്റുകളുമുണ്ടാകും. ആളുകൾക്ക് അൽപനേരം തങ്ങാനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. ഇവിടെ നിന്ന് നഗരദൃശ്യങ്ങളും അസ്തമയവും കാണാം. നഗരസഭ എൻജിനീയറിങ് വിഭാഗം വാസ്തുശിൽപികളുടെ സഹകരണത്തോടെയാണ് ‘നടപ്പാലം’ മാതൃക തയാറാക്കിയത്. എ.സി.പി ഷീറ്റിൽ മേൽക്കൂര നിർമാണം, ഇലക്ട്രിക്കൽ ജോലി, ഇരുവശത്തെയും കോൺക്രീറ്റ് പടിക്കെട്ടുകൾ എന്നിവയാണ് ബാക്കിയുള്ളത്. അമൃത് പദ്ധതിയിൽപെടുത്തി 60 ലക്ഷം രൂപ ചെലവഴിച്ച് പഴയപാലത്തിന് 10 മീറ്റർ കിഴക്കായിട്ടാണ് പുതിയപാലം നിർമിക്കുന്നത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ജങ്ഷനാണ് ഇരുമ്പുപാലം. ജനുവരി 15ന് തുറക്കുന്ന രീതിയിലാണ് നിർമാണം പുരോഗമിക്കുന്നതെന്ന് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.