അ​രൂ​ർ ഇ​ല്ല​ത്ത് ജ​ങ്ഷ​നി​ലെ ഹോ​ട്ട​ൽ അ​ട​ച്ച​നി​ല​യി​ൽ

പാചകവാതക പ്രതിസന്ധി; അരൂരിലും ഹോട്ടലുകൾ പൂട്ടിത്തുടങ്ങി

അ​രൂ​ര്‍: പാ​ച​ക വാ​ത​ക വി​ത​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​തോ​ടെ അ​രൂ​രി​ൽ ഹോ​ട്ട​ലു​ക​ൾ പൂ​ട്ടി​ത്തു​ട​ങ്ങി. നേ​ര​ത്തെ ഉ​യ​ര​പ്പാ​ത നി​ര്‍മാ​ണം മൂ​ലം അ​രൂ​രി​നും തു​റ​വൂ​രി​നും ഇ​ട​യി​ല്‍ ദേ​ശീ​യ​പാ​ത​യോ​ര​ത്ത് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന ഭൂ​രി​ഭാ​ഗം ഹോ​ട്ട​ലു​ക​ളും ബേ​ക്ക​റി​ക​ളും പൂ​ട്ടി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് പാ​ച​ക വാ​ത​ക സി​ലി​ണ്ട​റു​ക​ൾ ല​ഭി​ക്കാ​ൻ കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത്. ഗ്യാ​സി​ന്റെ ക്ഷാ​മം ഹോ​ട്ട​ലു​ട​മ​ക​ള്‍ക്കൊ​പ്പം, ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ ജീ​വി​ത​വും പ്ര​തി​സ​ന്ധി​യി​ലാ​ക്കും. അ​രൂ​ർ ഇ​ല്ല​ത്ത് ജ​ങ്ഷ​നി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നി​ല​നി​ന്നി​രു​ന്ന ബി​രി​യാ​ണി ക​ട ഇ​ന്ന​ലെ അ​ട​ച്ചു.

ഗ്യാ​സ് ല​ഭി​ക്കു​ന്നി​ല്ലെ​ന്ന ആ​ശ​ങ്ക വ്യാ​പ​ക​മാ​യ​തോ​ടെ അ​രൂ​രി​ലെ ഗ്യാ​സ് ഏ​ജ​ൻ​സി​യി​ലും ഇ​ന്ന​ലെ രാ​വി​ലെ തി​ക്കും തി​ര​ക്കു​മു​ണ്ടാ​യി. ഏ​ഴാം തീ​യ​തി വ​രെ ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ത​ട​സ്സ​മി​ല്ലെ​ന്ന് ഗ്യാ​സ് ഏ​ജ​ൻ​സി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തി​നു​ള്ള സ്റ്റോ​ക്ക് ഗ്യാ​സ് ഏ​ജ​ൻ​സി​യി​ൽ നി​ല​വി​ലു​ണ്ട്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലെ അ​വ​സ്ഥ പ്ര​വ​ച​നാ​തീ​ത​മാ​ണ്.

Tags:    
News Summary - Cooking gas crisis; Hotels in Aroor also start closing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.