നാൾ കുറിച്ചു; ഇനി അങ്കം

ആ​ല​പ്പു​ഴ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ നാ​ൾ കു​റി​ച്ച​തോ​ടെ ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്​ ആ​ര​വ​മാ​യി. ഇ​നി ക​ള​ത്തി​ലി​റ​ങ്ങി​യു​ള്ള പോ​രാ​ട്ടം. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പി​ച്ച​തി​ന്​ പി​ന്നാ​ലെ എ​ൽ.​ഡി.​എ​ഫാ​ണ്​ സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തി​നൊ​പ്പം രാ​ഷ്ട്രീ​യ​പോ​രാ​ട്ടം ന​ട​ക്കു​ന്ന അ​മ്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി എ​ച്ച്. സ​ലാ​മി​ന്‍റെ​യും ആ​ല​പ്പു​ഴ​യി​ൽ പി.​പി. ചി​ത്ത​ര​ഞ്ജ​ന്‍റെ​യും റോ​ഡ്​​ഷോ​യും ന​ട​ന്നു.

20 വ​ർ​ഷ​മാ​യി എ​ട്ട് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഏ​ഴും എ​ൽ.​ഡി.​എ​ഫി​നൊ​പ്പ​മാ​ണ്. ​ലോ​ക്സ​ഭ, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ ആ​ത്​​മ​വി​ശ്വാ​സ​മാ​ണ്​ യു.​ഡി.​എ​ഫി​ന്‍റെ ക​രു​ത്ത്. എ​ൻ.​ഡി.​എ​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ബി.​ഡി.​ജെ.​എ​സി​ന് വേ​ണ്ടി തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, അ​മ്പ​ല​പ്പു​ഴ​യി​ൽ സ​ന്ദീ​പ് വാ​ച​സ്പ​തി എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ്​ പ​രി​ഗ​ണ​യി​ലു​ള്ള​ത്.

2024ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ മാ​വേ​ലി​ക്ക​ര മ​ണ്ഡ​ലം മാ​ത്ര​മാ​ണ്​ എ​ൽ.​എ​ഡി.​ഫി​ന്​ നേ​ടാ​നാ​യ​ത്. ആ​ല​പ്പു​ഴ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ഭാ​ഗ​മാ​യ ആ​ല​പ്പു​ഴ, അ​മ്പ​ല​പ്പു​ഴ, അ​രൂ​ർ, ചേ​ർ​ത്ത​ല, ഹ​രി​പ്പാ​ട്, കാ​യം​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലും മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ ചെ​ങ്ങ​ന്നൂ​ർ, കു​ട്ട​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലും യു.​ഡി.​എ​ഫി​നാ​ണ് ലീ​ഡ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടു​ക​ണ​ക്കി​ൽ അ​രൂ​ർ, ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ യു.​ഡി.​എ​ഫും ചെ​ങ്ങ​ന്നൂ​ർ, കു​ട്ട​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ എ​ൽ.​ഡി.​എ​ഫും മു​ന്നി​ട്ടു​നി​ൽ​ക്കു​ന്നു.

ര​ണ്ടാ​യി​ര​ത്തി​ൽ താ​ഴെ വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​മാ​ണു​ള​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന് 10,000​ലേ​റെ വോ​ട്ടു ല​ഭി​ച്ച​ത് മാ​വേ​ലി​ക്ക​ര, ചേ​ർ​ത്ത​ല മ​ണ്ഡ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണെ​ന്ന​ത്​ യു.​ഡി.​എ​ഫി​ന് പ്ര​തീ​ക്ഷ​യേ​കു​ന്നു. അ​മ്പ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​ന്‍റെ വ​ര​വോ​ടെ ജി​ല്ല​യി​ൽ അ​ഞ്ച്​ സീ​റ്റു​ക​ൾ നേ​ടു​ക​യെ​ന്ന​താ​ണ്​ യു.​ഡി.​എ​ഫ്​ ല​ക്ഷ്യം. 2011ൽ 72 ​സീ​റ്റു​മാ​യി യു.​ഡി.​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ ജി​ല്ല​യി​ൽ​നി​ന്ന്​ ര​ണ്ട് ​സീ​റ്റാ​ണ്​ ല​ഭി​ച്ച​ത്. പീ​ന്നീ​ട​ത്​ ഒ​ന്നാ​യി കു​റ​ഞ്ഞു.

വോ​ട്ട​ർ​മാ​ർ കു​റ​ഞ്ഞു; ആ​ശ​ങ്ക​യി​ൽ മു​ന്ന​ണി​ക​ൾ

ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തോ​ടെ മു​ന്ന​ണി​ക​ളെ ചെ​റു​താ​യൊ​ന്നു​മ​ല്ല ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. വോ​ട്ട​ർ പ​ട്ടി​ക തീ​വ്ര പ​രി​ഷ്ക​ര​ണം ക​ഴി​ഞ്ഞ​തോ​ടെ മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലേ​തി​നേ​ക്കാ​ൾ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ കു​റ​വാ​ണു​ണ്ടാ​യ​ത്. 2021 നി​യ​മ​സ​ഭ, 2024 ലോ​ക്സ​ഭ, 2025 ത​ദ്ദേ​ശം തെ​ര​​ഞ്ഞെ​ടു​പ്പു​ക​​ളെ​ക്കാ​ൾ കു​റ​വാ​ണ്. 2021ൽ ​നി​യ​മ​സ​ഭ തെ​ര​ര​ഞ്ഞെ​ടു​പ്പി​ൽ 17.82 ല​ക്ഷ​മാ​യി​രു​ന്നു. 2024 ലോ​ക്സ​ഭ​യി​ൽ അ​ത് 17.53 ല​ക്ഷ​മാ​യി. 2025 ത​ദ്ദേ​ശ​ത്തി​ൽ 18.02 ല​ക്ഷ​മാ​യി​രു​ന്നു. എ​സ്.​ഐ.​ആ​ർ ക​ര​ട് പ​ട്ടി​ക വ​ന്ന​പ്പോ​ൾ അ​ത് 16.70 ല​ക്ഷ​മാ​യി കു​റ​ഞ്ഞു.

അ​രൂ​ർ, ചേ​ർ​ത്ത​ല, ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, കാ​യ​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് വോ​ട്ട​ർ​മാ​ർ ര​ണ്ടു​ല​ക്ഷ​ത്തി​ൽ താ​ഴെ​പ്പോ​യ​ത്. അ​ന്തി​മ പ​ട്ടി​ക വ​ന്ന​പ്പോ​ൾ ചേ​ർ​ത്ത​ല, കാ​യം​കു​ളം മ​ണ്ഡ​ല​ങ്ങ​ൾ ര​ണ്ടു​ല​ക്ഷ​ത്തി​ന് മു​ക​ളി​ലെ​ത്തി.

Tags:    
News Summary - kerala assembly election 2026

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.