ഗാര്‍ഹിക സിലിണ്ടറുകളുടെ വാണിജ്യ ഉപയോഗം; പരിശോധനക്ക് സ്‌ക്വാഡ് രൂപവത്കരിച്ചു
ആലപ്പുഴ: ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തടയാനായി ജില്ലയില്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചതായി ജില്ല സപ്ലൈ ഓഫിസർ അറിയിച്ചു. ഗാര്‍ഹിക സിലിണ്ടറുകള്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് കണ്ടാല്‍ നടപടിയുണ്ടാകും.
എല്‍.പി.ജി വിതരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നിരീക്ഷിക്കാനും ജില്ല-താലൂക്ക് തലങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഗ്യാസ് ഏജന്‍സികള്‍ മുന്‍ഗണന ക്രമം പാലിച്ച് മാത്രമെ സിലിണ്ടറുകള്‍ വിതരണം ചെയ്യാന്‍ പാടുള്ളൂ. ഉപഭോക്താക്കള്‍ തങ്ങളുടെ ഫോണില്‍ ലഭിക്കുന്ന ഒ.ടി.പി നമ്പര്‍ സിലിണ്ടര്‍ ഡെലിവറി ചെയ്യുന്ന സമയത്തു കൈമാറണം. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവക്ക് മുന്‍ഗണന നല്‍കി വാണിജ്യ സിലിണ്ടറുകള്‍ വിതരണം നടത്താനാണ് നിര്‍ദേശം.
കണ്‍ട്രോള്‍ റൂം നമ്പര്‍
- ജില്ല സപ്ലൈ ഓഫിസ്, ആലപ്പുഴ - 0477-2251674
- താലൂക്ക് സപ്ലൈ ഓഫിസ്, ചേര്‍ത്തല - 0478 2823058, 9188527357
- താലൂക്ക് സപ്ലൈ ഓഫിസ്, അമ്പലപ്പുഴ - 0477 2252547, 9188527356
- താലൂക്ക് സപ്ലൈ ഓഫിസ്, കുട്ടനാട് - 0477 2702352, 9188527355
- താലൂക്ക് സപ്ലൈ ഓഫിസ്, കാര്‍ത്തികപ്പള്ളി - 0479 2412751, 9188527352
- താലൂക്ക് സപ്ലൈ ഓഫിസ്, മാവേലിക്കര - 0479 2303231, 9188527353
- താലൂക്ക് സപ്ലൈ ഓഫിസ്, ചെങ്ങന്നൂര്‍ - 0479 2452276, 9188527354
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.