ആലപ്പുഴ: അണ്ടർഗ്രൗണ്ട് അടക്കം മൂന്നുനിലകളിലായി നഗരസഭ ടൗൺഹാൾ ആധുനികരീതിയിൽ നിർമിക്കാൻ കൗൺസിൽ യോഗത്തിൽ അംഗീകാരം. ആലപ്പുഴ നഗരസഭ നഗര അടിസ്ഥാന സൗകര്യ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടിയുടെ പദ്ധതി രൂപരേഖയും തയാറാക്കി.
യു.ഐ.ഡി.എഫ് മാര്‍ഗനിർദേശപ്രകാരം വ്യവസ്ഥകള്‍ക്ക് അനുസൃതമായി പദ്ധതി ഏറ്റെടുക്കും. നാഷനൽ ഹൗസിങ് ബാങ്ക് മുഖേനയാണ് ഫണ്ട് നഗരസഭകൾക്ക് ലഭ്യമാകുന്നത്. അംഗീകരിച്ച പദ്ധതി ചെലവ് നിശ്ചിതശതമാനം നഗരസഭ തനത് ഫണ്ടിൽനിന്നും വഹിക്കും. അഞ്ച് ഗഡുക്കളായി ഏഴുവർഷ കാലയളവിൽ തുക തിരിച്ചടക്കണം.
ആലപ്പുഴ ബീച്ചിലും റിക്രിയേഷൻ ഗ്രൗണ്ടിലും വാഹന പാർക്കിങ്ങ് ഫീസ് നിലവിൽ ഡി.ടി.പി.സിയാണ് ശേഖരിക്കുന്നത്. നഗരസഭ പരിധിയിലെ ബീച്ചിൽനിന്നും നഗരസഭയുടെ സ്ഥലമായ റിക്രിയേഷൻ ഗ്രൗണ്ടിലും പാർക്കിങ് ഫീസ് പിരിക്കാനുള്ള അവകാശം നഗരസഭ തിരിച്ചുപിടിക്കണമെന്ന നിർദേശമുയർന്നു. ആലപ്പുഴിയിൽ ഡി.ടി.പി.സിക്ക് അധികാരം നൽകുന്നതിനാൽ പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ വരുമാനമാണ് നഗരസഭക്ക് ലഭിക്കാതെ പോകുന്നത്.
വിഷയത്തിൽ പ്രമേയം പാസാക്കി സർക്കാറിൽ സമർപ്പിക്കാനും ധാരണയായി. ചെയർപേഴ്സൺ കെ.കെ. ജയമ്മ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, എം.ആർ. പ്രേം, നസീർ പുന്നയ്ക്കൽ, കെ. ബാബു, സി. അരവിന്ദാക്ഷൻ, മനു ഉപേന്ദ്രൻ, കൊച്ചുത്രേസ്യാമ്മ ജോസഫ്, എ. ഷാനവാസ്, സുമം സ്കന്ദന്, ശ്രീലേഖ എന്നിവർ സംസാരിച്ചു.
തുറവൂർ: ദേശീയ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് പഞ്ചായത്തിലെ 18 വാർഡുകൾ സമ്പൂർണ കാർഷിക ഗ്രാമമായി ഉയർത്താൻ ലക്ഷ്യമിട്ട് തുറവൂർ ഗ്രാമപഞ്ചായത്ത് ബജറ്റ്. പഞ്ചായത്തിന് കീഴിലുള്ള സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ്, മാലിന്യ മുക്ത പഞ്ചായത്ത് എന്നിവക്കും ഊന്നൽ നൽകി.
തൊഴിലുറപ്പ് പദ്ധതി- 14 കോടി, കൃഷിയുടെ സമഗ്ര വികസനം -33.88 ലക്ഷം, ക്ഷീരകർഷകരെ സഹായിക്കാൻ- 18.5 ലക്ഷം, പട്ടികജാതി സംരക്ഷണം- 88.89 ലക്ഷം, മൃഗസംരക്ഷണം- 20.19 ലക്ഷം, പഞ്ചായത്തിലെ മുഴുവൻ മത്സ്യത്തൊഴിലാളികളുടെ ക്ഷേമം- 45 ലക്ഷം, ആരോഗ്യ മേഖല- 97.5 ലക്ഷം, വനിത ശിശുക്ഷേമം- 31 ലക്ഷം, അനുപുരക പോഷകാഹാരം- 48 ലക്ഷം, തുറവൂരിൽ പൊതുഹൈടെക് കമ്യുണിറ്റി ശുചിമുറി- 10 ലക്ഷം എന്നിങ്ങനെയാണ് പ്രധാനമായി ബജറ്റിൽ വകയിരുത്തിയത്.
39.49 വരവും 39.19 കോടി ചെലവും 30.36 ലക്ഷം മിച്ചവുമായ ബജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. ഒ. ജോർജ് അവതരിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ അധ്യക്ഷനായി. അസി. സെക്രട്ടറി വിൻസെന്റ് ഡിസൂസ, ഹെഡ് ക്ലർക്ക് പ്രശാന്ത്, ഷൈലജ ഉദയപ്പൻ, കെ.ജി. സരുൺ, അനിത സോമൻ, കെ.എൻ. വിജയൻ, ദിനേശൻ കുട്ടി എന്നിവർ സംസാരിച്ചു.
മാങ്കാംകുഴി: മാലിന്യനിർമാർജനത്തിനായി ശുചിത്വ ഗേഹം പദ്ധതി, കുട്ടികളുടെ ആരോഗ്യ - കായികക്ഷമത വർധിപ്പിക്കാൻ സ്മാർട്ട് ആന്റ് ഹെൽത്ത് കിഡ്സ് പദ്ധതി, ഹാപ്പിനസ് പാർക്ക്, ലൈഫ് ഭവന പദ്ധതിയിലൂടെ എല്ലാവർക്കും വീട്, എല്ലായിടത്തും വെളിച്ചം എത്തുന്നതിനായി ഗ്രാമ നിലാവ് എന്നീ പദ്ധതികൾക്ക് പ്രാധാന്യം നൽകി തഴക്കര ഗ്രാമപഞ്ചായത്ത് ബജറ്റ് .
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക സത്യനേശന് ബജറ്റ് അവതരിപ്പിച്ചു.പ്രസിഡന്റ് ഷീബ സതീഷ് അധ്യക്ഷത വഹിച്ചു. 45,88,36,082 രൂപ വരവും 45,05,38,283 രൂപ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.