കൃഷ്ണതേജ

'ഐ ആം ഫോർ ആലപ്പി' പുനരാരംഭിക്കും -കലക്ടർ വി.ആർ. കൃഷ്ണതേജ

ആലപ്പുഴ: സബ്കലക്ടറായിരിക്കെ തുടക്കമിട്ട് രണ്ടരവർഷം നടപ്പാക്കിയ 'ഐ ആം aഫോർ ആലപ്പി' പദ്ധതി പുനരാരംഭിക്കുമെന്ന് കലക്ടർ വി.ആർ. കൃഷ്ണതേജ. മഹാപ്രളയത്തെത്തുടർന്ന് കഷ്ടതയനുഭവിച്ച ആലപ്പുഴയിലെ ജനത്തെ സഹായിക്കാൻ 2018 സെപ്റ്റംബർ അഞ്ചിനാണ് പദ്ധതി തുടങ്ങിയത്. ഈവർഷം അതേ തീയതിയിൽ പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനായി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും പ്രസ്ക്ലബി‍െൻറ മുഖാമുഖം പരിപാടിയിൽ അദ്ദേഹം പറഞ്ഞു. നഗരത്തിലെ തെരുവുനായ് ശല്യം പരിഹരിക്കാൻ നടപടിയെടുക്കും. എ.ബി.സി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി പുനരാരംഭിക്കാൻ നഗരസഭക്ക് നിർദേശം നൽകിയിട്ടുണ്ട്.

ദേശീയപാതയിലെ കുഴികളും മറ്റു പ്രശ്നങ്ങളും പരിഹരിച്ച് അപകടം ഒഴിവാക്കാൻ നടപടിയുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് മന്ത്രി പി. പ്രസാദ് വിളിച്ച യോഗത്തിൽ തീരുമാനങ്ങളായി. ബ്ലാക്ക് സ്പോട്ടുകളിൽ അടയാള ബോർഡുകളും വെളിച്ച സംവിധാനവുമൊരുക്കും. പാതയുടെ ഓരോ റീച്ചിനും നോഡൽ ഓഫിസർമാരെയും നിയമിച്ചിട്ടുണ്ട്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് പുനരുദ്ധാരണത്തിലെ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

കുട്ടനാടി‍െൻറയും തീരമേഖലയുടെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുൾപ്പെടെ പദ്ധതികൾ ആസൂത്രണം ചെയ്ത് സർക്കാർ നടപ്പാക്കിവരുന്നുണ്ട്. ഇവ മികച്ച രീതിയിൽ കൊണ്ടുപോകാൻ മുൻകൈയെടുക്കും. നഗരത്തിലെ ഗതാഗത സംവിധാനത്തിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തരയോഗം വിളിക്കും. നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. സ്പോൺസർമാരെ കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.പ്രസ് ക്ലബ് പ്രസിഡന്‍റ് എസ്. സജിത് അധ്യക്ഷതവഹിച്ചു. സെക്രട്ടറി ടി.കെ. അനിൽകുമാർ സ്വാഗതവും ജോയന്‍റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറഞ്ഞു.

Tags:    
News Summary - 'I am for Alleppey' will resume - Collector V.R. Krishna Teja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.