ഹരിപ്പാട്​ റവന്യൂ ടവർ; നിയന്ത്രണാധികാരം കലക്ടര്‍ക്ക്​ കൈമാറാൻ തീരുമാനം

ഹ​രി​പ്പാ​ട്​: ഹ​രി​പ്പാ​ട് റ​വ​ന്യൂ ട​വ​റി​ന്റെ നി​യ​ന്ത്ര​ണാ​ധി​കാ​രം ആ​ല​പ്പു​ഴ ക​ല​ക്ട​ർ​ക്ക്​​ കൈ​മാ​റാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി ര​മേ​ശ് ചെ​ന്നി​ത്ത​ല എം.​എ​ൽ.​എ അ​റി​യി​ച്ചു. ഹ​രി​പ്പാ​ട് റ​വ​ന്യൂ ട​വ​റി​ന്റെ പ്ര​ശ്‌​ന​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യു​ന്ന​തി​ന്​ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജ​ന്‍, കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ലെ റ​വ​ന്യൂ മ​ന്ത്രി​യു​ടെ റി​ട്ട​യ​റി​ങ്​ റൂ​മി​ല്‍ ചേ​ര്‍ന്ന ഉ​ന്ന​ത​ല യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം.

23 ഓ​ഫി​സു​ക​ള്‍ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വി​ടെ ര​ണ്ട് ലി​ഫ്റ്റു​ക​ളും കേ​ടാ​ണ്. ശു​ചി​ത്വ പ​രി​പാ​ല​ന​ത്തി​ന് കൃ​ത്യ​മാ​യ സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

പൊ​തു ശു​ചി​മു​റി​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​ണ്. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര്‍ ഇ​ല്ലാ​ത്തി​നാ​ല്‍ രാ​ത്രി സാ​മൂ​ഹി​ക​വി​രു​ദ്ധ ശ​ല്യ​മു​ണ്ട്​. റ​വ​ന്യൂ ട​വ​റി​ന്റെ ചു​മ​ത​ല ക​ല​ക്ട​ർ​ക്ക്​ കൈ​മാ​റാ​ത്ത​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ജി​ല്ല ഭ​ര​ണ​കൂ​ട​ത്തി​നും ന​ട​പ​ടി​യെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി. തു​ട​ർ​ന്നാ​ണ്​ റ​വ​ന്യൂ ട​വ​റി​ന്റെ നി​യ​ന്ത്ര​ണാ​ധി​കാ​രം ജി​ല്ല ക​ല​ക്ട​ര്‍ക്ക് കൈ​മാ​റാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നു​ള്ള വി​ശ​ദ​മാ​യ പ്ര​പ്പോ​സ​ല്‍ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ സ​മ​ര്‍പ്പി​ക്കാ​ൻ ക​ല​ക്ട​ര്‍ക്ക് റ​വ​ന്യൂ മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി.

കാ​ര്‍ത്തി​ക​പ്പ​ള്ളി ത​ഹ​സ​ല്‍ദാ​റെ എ​സ്​​റ്റേ​റ്റ് ഓ​ഫി​സ​റാ​ക്കി നി​യ​മി​ക്കും. പി.​ഡ​ബ്ല്യു.​ഡി ബി​ള്‍ഡി​ങ്, ഇ​ല​ക്ട്രി​ക്ക​ല്‍, വാ​ട്ട​ര്‍ അ​തോ​റി​റ്റി, ഫ​യ​ര്‍ഫോ​ഴ്‌​സ് എ​ന്നീ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക മാ​നേ​ജി​ങ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ക്കും. റ​വ​ന്യൂ ട​വ​റി​ന്റെ പ​രി​പാ​ല​ന ചു​മ​ത​ല ഇ​വ​ര്‍ നി​ർ​വ​ഹി​ക്കും. റ​വ​ന്യൂ ട​വ​റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഓ​ഫി​സു​ക​ളി​ലെ ജി​ല്ല മേ​ധാ​വി​ക​ളു​ടെ യോ​ഗം ക​ല​ക്ട​ർ വി​ളി​ക്കും.

കാ​ഷ്വ​ല്‍ -പാ​ര്‍ട്ട്ടൈം സ്വീ​പ്പ​ര്‍മാ​രു​ടെ സേ​വ​നം ഫ​ല​മാ​യി വി​നി​യോ​ഗി​ച്ച് റ​വ​ന്യൂ ട​വ​റി​ലെ ശു​ചി​ത്വ​പ​രി​പാ​ല​നം ഉ​റ​പ്പാ​ക്കും. സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രു​ടെ നി​യ​മ​നം, വേ​ത​നം, ലി​ഫ്‌​റ്റ്​ ഓ​പ​റേ​റ്റ​ര്‍മാ​രു​ടെ വേ​ത​നം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ക്കാ​യി പ്ര​ത്യേ​ക കോ​ര്‍പ്പ​സ്​ ഫ​ണ്ട് രൂ​പ​വ​ത്​​ക​രി​ക്കും.

നി​ല​വി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​വി​ല്‍ സ​പ്ലൈ​സ് ഔ​ട്​​ല​റ്റു​ക​ളി​ല്‍നി​ന്ന്​ ഉ​ചി​ത​മാ​യ തു​ക വാ​ട​ക ഇ​ന​ത്തി​ല്‍ ഈ​ടാ​ക്കും. ന​ല്ല രീ​തി​യു​ള്ള കാ​ന്‍റീ​നും സ​ജ്ജീ​ക​രി​ക്കും. കേ​ടാ​യ ലി​ഫ്റ്റു​ക​ളു​ടെ മെ​യി​ന്റ​ന​ന്‍സി​ന് ഹൗ​സി​ങ്​ ബോ​ര്‍ഡ് അ​ടി​യ​ന്ത​ര​മാ​യി ഫ​ണ്ട് അ​നു​വ​ദി​ക്കും. റ​വ​ന്യൂ ട​വ​റി​ന്റെ സ്ഥ​ല​ത്തി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഹൗ​സി​ങ്​ ബോ​ര്‍ഡി​ല്‍നി​ന്ന്​ റ​വ​ന്യൂ വ​കു​പ്പി​ന് തി​രി​കെ കൈ​മാ​റു​ന്ന​തി​നു​ള്ള സ​മാ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ റ​വ​ന്യൂ മ​ന്ത്രി നി​ര്‍ദേ​ശം ന​ല്‍കി.

റ​വ​ന്യൂ, ഹൗ​സി​ങ്, ധ​ന​കാ​ര്യ വ​കു​പ്പു​ക​ളി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍, ഹൗ​സി​ങ്​ ബോ​ര്‍ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ര്‍, എ​ക്‌​സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍ എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - haripad revenue tower, power to be exchanged to collecter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.