ആലപ്പുഴ: ജില്ല സ്കൂൾ കായികമേള മൂന്നാംദിനം പിന്നിടുമ്പോള്‍ ആലപ്പുഴ ഉപജില്ല മുന്നിൽ. 80 ഇനങ്ങൾ പൂർത്തിയായപ്പോൾ 39 സ്വര്‍ണവും 31 വെള്ളിയും 19 വെങ്കലവും ഉൾപ്പെടെ 325 പോയന്‍റാണ് ആലപ്പുഴക്ക്. 276 പോയന്‍റുമായി ചേര്‍ത്തലയാണ് രണ്ടാമത് (31 സ്വര്‍ണം, 29 വെള്ളി, 20 വെങ്കലം). മൂന്നാംസ്ഥാനത്ത് മാവേലിക്കര, 52 പോയന്‍റ് (രണ്ട് സ്വര്‍ണം, എട്ട് വെള്ളി, 17 വെങ്കലം). നാലാംസ്ഥാനത്തുള്ള തുറവൂര്‍ ഉപജില്ലക്ക് ഒരുസ്വര്‍ണവും നാലു വെള്ളിയും എട്ട് വെങ്കലവും ഉൾപ്പെടെ 25 പോയന്‍റുണ്ട്. മൂന്ന് സ്വര്‍ണവും രണ്ട് വെങ്കലും ഉൾപ്പെടെ 17 പോയന്‍റുമായി അമ്പലപ്പുഴയാണ് അഞ്ചാമത്.
സ്കൂളുകളിൽ ആലപ്പുഴ, ചേർത്തല ഉപജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ആലപ്പുഴ എസ്.ഡി.വി ബി.എച്ച്.എസ്.എസ് 89 പോയന്‍റുമായി ഒന്നാംസ്ഥാനത്തുണ്ട്. 11 സ്വര്‍ണം, ഒമ്പത് വെള്ളി, ഏഴ് വെങ്കലം എന്നിവ നേടി. 88 പോയന്‍റുമായി കലവൂര്‍ ഗവ.എച്ച്.എസ്.എസാണ് തൊട്ടുപിന്നിൽ (11 സ്വര്‍ണം, ഒമ്പത് വെള്ളി, ആറു വെങ്കലം). ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ് 73 പോയന്‍റുമായി മൂന്നാംസ്ഥാനത്താണ്-10 സ്വര്‍ണം, ഏഴ്വെള്ളി, രണ്ടു വെങ്കലം. നാലാംസ്ഥാനത്ത് ആലപ്പുഴ ലിയോതേര്‍ട്ടീന്ത് എച്ച്.എസ്.എസാണ്. 67 പോയന്‍റ് സമ്പാദ്യമുള്ള ഇവർ 10 സ്വര്‍ണവും നാലു വെള്ളിയും അഞ്ച് വെങ്കലവും സ്വന്തമാക്കി. ആലപ്പുഴ സെന്‍റ് ജോസഫ്സ് ജി.എച്ച്.എസിനാണ് അഞ്ചാംസ്ഥാനം-64 പോയന്‍റുമായി എട്ടുസ്വര്‍ണം, ഏഴു വെള്ളി, മൂന്ന് വെങ്കലം.
മഴയെത്തുടർന്ന് വെള്ളിയാഴ്‌ച അവസാനിക്കേണ്ട മത്സരം ശനിയാഴ്‌ചത്തേക്ക് നീണ്ട. ഇതോടെ മത്സരാർഥികളും സംഘാടകരും കുഴഞ്ഞു. മഴയെതുടര്‍ന്ന് മാറ്റിവെച്ച മത്സരങ്ങള്‍ ശനിയാഴ്ച ചേര്‍ത്തല എസ്.എൻ കോളജിലും മുഹമ്മ മദർതെരേസ സ്കൂളിലും നടക്കും. സമാപനസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യും. വൈസ് പ്രസിഡന്‍റ് എന്‍.എസ്. ശിവപ്രസാദ് സമ്മാനദാനം നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.