ആ​ല​പ്പു​ഴ പു​ന്ന​മ​ട ഫി​നി​ഷി​ങ്​ പോ​യ​ന്‍റി​ൽ കാ​യ​ൽ​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​നെ​ത്തി​യ

സ​ഞ്ചാ​രി​ക​ളു​ടെ തി​ര​ക്ക്

സഞ്ചാരികളേ, ഇതിലേ...കോവിഡ് ആശങ്കയൊഴിഞ്ഞു, ടൂറിസം മേഖല ഉണർന്നു

ആലപ്പുഴ: കോവിഡ് മൂന്നാം തരംഗത്തിന്‍റെ ആശങ്ക അകന്നതോടെ വിനോദസഞ്ചാരമേഖലയിൽ പുത്തനുണർവ്. കായൽസൗന്ദര്യം നുകരാനെത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിച്ചതോടെ വിവിധ പാക്കേജുകൾ ഒരുക്കി ഹൗസ്ബോട്ടുകളും ശിക്കാരവള്ളങ്ങളും നങ്കൂരമിട്ടു.

ഡി.ടി.പി.സിയുടെ കൗണ്ടറുകൾ പ്രവർത്തിക്കുന്ന ആലപ്പുഴ പുന്നമട ഫിനിഷിങ്പോയന്‍റിലും പള്ളാത്തുരുത്തിലുമാണ് ഇവയുടെ കാത്തുകിടപ്പ്. പരീക്ഷാദിനങ്ങൾ കടന്നെത്തുന്നതിന് മുമ്പേ അവധിദിവസങ്ങൾ ആസ്വദിക്കാൻ തദ്ദേശീയരുടെ തിരക്കാണ് ഏറെയും.

ശനിയാഴ്ചയും ഞായറാഴ്ചയും സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെട്ടത്. ഡി.ടി.പി.സിയുടെ കൗണ്ടറിൽനിന്ന് മാത്രം നൂറ്റമ്പലധികം ഹൗസ്ബോട്ടുകളും 35 ശിക്കാരവള്ളങ്ങളും സഞ്ചാരികളുമായി കായൽ ചുറ്റിയെന്നാണ് കണക്ക്. ആലപ്പുഴ ബീച്ചിലും ആയിരങ്ങളാണ് ഞായറാഴ്ച എത്തിയത്.

സമീപത്തെ വിജയ് പാർക്കിലും തിരക്കുണ്ടായിരുന്നു. നവീകരണത്തിന്‍റെ ഭാഗമായി കുട്ടികൾക്ക് 10 കളിക്കോപ്പ് സ്ഥാപിക്കുന്ന നടപടിയും പുരോഗമിക്കുകയാണ്.

വൈകീട്ട് മുതൽ തിരക്കേറിയ ബീച്ചിൽ കുട്ടികളും മുതിർന്നവരുമടക്കമുള്ളവർ അസ്തമയം കണ്ടാണ് മടങ്ങിയത്. കോവിഡ് രണ്ടാം തരംഗത്തിനുശേഷം ടൂറിസം മേഖലയിൽ വിദേശീയരുടെ വരവ് നിലച്ചു. നെഹ്രു ട്രോഫി വള്ളംകളി ഇല്ലാത്തതാണ്‌ പ്രധാന കാരണം. ഇതിന് പിന്നാലെ മഹാരാഷ്‌ട്ര, ഗുജറാത്ത്‌, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നാണ് കൂടുതൽ പേരെത്തിയത്.

ഇതിനൊപ്പം ആഭ്യന്തരടൂറിസ്റ്റുകളം ധാരാളമെത്തി. മലപ്പുറം ഉൾപ്പെടെ വടക്കൻ ജില്ലകളിൽനിന്നുള്ള സഞ്ചാരികളുടെ കുത്തൊഴുക്കുമുണ്ട്. ജലഗതാഗതവകുപ്പും സഞ്ചാരികളെ ആകർഷിക്കാൻ അവതരിപ്പിച്ച വിവിധ പാക്കേജുകളും ഹിറ്റാണ്. ഓളപ്പരപ്പിലൂടെ കുട്ടനാടിന്‍റെ സൗന്ദര്യം കുറഞ്ഞചെലവിൽ ആസ്വദിക്കുന്ന തരത്തിൽ വേഗ-രണ്ട് കറ്റാമറൈൻ എ.സി ബോട്ടാണ് അതിലൊന്ന്.

ആലപ്പുഴ ബോട്ട്ജെട്ടിയിൽനിന്ന് രാവിലെ 11ന് പുറപ്പെട്ട് പുന്നമട, മുഹമ്മ, പാതിരാമണൽ, കുമരകം, ആർ ബ്ലോക്ക്, മാർത്താണ്ഡം കായൽ, ചിത്തിര, സി ബ്ലോക്ക്, മംഗലശ്ശേരി, കുപ്പപ്പുറം എന്നിവിടങ്ങൾ സഞ്ചരിച്ച് വൈകീട്ട് തിരിച്ചെത്തുന്നവിധമാണ് സർവിസ്. 40 എ.സി സീറ്റും 80 നോൺ എ.സി സീറ്റുമുണ്ട്.

എ.സിക്ക് 600രൂപയും നോൺ എ.സിക്ക് 400രൂപയുമാണ് നിരക്ക്. കുടുംബശ്രീയുടെ ഉച്ചഭക്ഷണം 100രൂപക്ക് ലഭിക്കും. ഇതിനൊപ്പം വാട്ടർ ടാക്‌സി, ടൂറിസ്‌റ്റ്‌ കം പാസഞ്ചർ സീ കുട്ടനാട് എന്നിവയുമുണ്ട്. അവധിദിനങ്ങളിൽ പലപ്പോഴും ടിക്കറ്റ് കിട്ടാത്തവിധം തിരക്കുണ്ട്.

ഹൗ​സ്​​ബോ​ട്ടു​ക​ളി​ലെ അ​പ​ക​ട​യാ​ത്ര: പൊ​ലീ​സ്​ പ​രി​ശോ​ധ​ന തു​ട​ങ്ങി

ആ​ല​പ്പു​ഴ: കാ​യ​ൽ ടൂ​റി​സം സ​ജീ​വ​മാ​യ​തോ​ടെ ഹൗ​സ്​​ബോ​ട്ടു​ക​ളി​ലും ശി​ക്കാ​ര​വ​ള്ള​ങ്ങ​ളി​ലും സ്പീ​ഡ്​ ബോ​ട്ടു​ക​ളി​ലും അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ പൊ​ലീ​സ്​ സ്​​പെ​ഷ​ൽ ഡ്രൈ​വ്​ ആ​രം​ഭി​ച്ച​താ​യി ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി അ​റി​യി​ച്ചു. പ​ല​രും ബോ​ട്ടി​ന് മു​ക​ളി​ലി​രു​ന്നും മ​തി​യാ​യ സു​ര​ക്ഷ​സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​തെ​യും സ​ഞ്ച​രി​ക്കു​ന്ന​താ​യി വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. മ​തി​യാ​യ സു​ര​ക്ഷ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ ബോ​ട്ടു​ട​മ​ക​ൾ​ക്കെ​തി​രെ​യും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - Covid was relieved and the tourism sector woke up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.