കോവിഡ്​ വ്യാപനം: പരിശോധന കർശനമാക്കി പൊലീസ്​

ആ​ല​പ്പു​ഴ: കോ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​ പൊ​ലീ​സ്. ബീ​ച്ച്​ അ​ട​ക്ക​മു​ള്ള വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ൾ, ന​ഗ​ര​ത്തി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, ഹൗ​സ്​​ബോ​ട്ടു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ ശ​നി​യാ​ഴ്​​ച പ​രി​ശോ​ധ​ന ന​ട​ത്തി. കോ​വി​ഡ്​ ലം​ഘ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 70 കേ​സു​ക​ളാ​യി 49​ േപ​രെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. മാ​സ്​​ക് ​ധ​രി​ക്കാ​ത്ത​തി​ന്​ 324 പേ​ർ​ക്കെ​തി​രെ​യും സ​മൂ​ഹ​അ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 297 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. ക​െ​ണ്ട​യ്ൻ​മെൻറ്​ സോ​ണു​ക​ളി​ൽ പൊ​ലീ​സ്​ നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കി.

എ​ല്ലാ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ക​ത്തും പു​റ​ത്തും കോ​വി​ഡ്-19 മാ​ന​ദ​ണ്ഡം പാ​ലി​ക്കു​ന്നു​ണ്ടോ​യെ​ന്ന്​ വ്യാ​പാ​രി​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. അ​ല്ലെ​ങ്കി​ൽ സ്ഥാ​പ​ന ഉ​ട​മ​ക​ള്‍ക്ക് എ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും.

ക്ഷേ​ത്ര​ങ്ങ​ള്‍, പ​ള്ളി​ക​ള്‍, മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​ത്.

പ്ര​വേ​ശി​ക്കു​ന്ന ആ​ളു​ക​ള്‍ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ച്​ ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്​​ക്​ ധ​രി​ക്കു​ന്നു​ണ്ടെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. ഇ​ത്​ ലം​ഘി​ച്ചാ​ൽ ആ​രാ​ധാ​നാ​ല​യ​ങ്ങ​ളു​ടെ അ​ധി​കൃ​ത​ര്‍ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും. ബീ​ച്ചു​ക​ളി​ൽ 10 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ​യും 65 വ​യ​സ്സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ​യും പ്ര​വേ​ശി​പ്പി​ക്കി​ല്ലെ​ന്നും ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി പി.​എ​സ്. സാ​ബു അ​റി​യി​ച്ചു.

Tags:    
News Summary - Covid 19: Police tighten checks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.