representational image
ചെങ്ങന്നൂര്‍: എം.സി റോഡിൽ ചെങ്ങന്നൂർ ടൗണിലെ ഗതാഗതക്കുരുക്കിനുള്ള ശാശ്വതപരിഹാരമായ ബൈപാസ് യാഥാര്‍ഥ്യമാക്കുന്നതിന്റെ ആദ്യഘട്ടമായി 9.86 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് 65 കോടി അനുവദിച്ചു. കിഫ്ബിയിലെ 200 കോടിയാണ് വിനിയോഗിക്കുന്നത്. ചെങ്ങന്നൂര്‍, പുലിയൂര് വില്ലേജുകളിൽ 9.86 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനമായി.
നഗരസഭയിൽ ശബരിമല വില്ലേജ് റോഡിൽ അങ്ങാടിക്കൽ ഭഗവതിക്ഷേത്രം മുതല്‍ ഐ.ടി.ഐ ജങ്ഷനു സമീപം വരെയും എം.സി റോഡില്‍ ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിക്ക് തെക്കുഭാഗത്തുനിന്ന് പടിഞ്ഞാറോട്ട് തോട്ടിയാട് ജങ്ഷന്-ഓര്‍ക്കോട്ട് ജലധാര ബണ്ട് റോഡ് വഴി ചെറുകോട്ട പാടശേഖരത്തിന് നടുവിലൂടെയും ഓര്‍ക്കോട്ട് ചാലിന് വശത്തുകൂടിയും പേരിശ്ശേരി റെയിൽവേ ലെവൽ ക്രോസിന് സമീപത്തെത്തി മുണ്ടൻകാവിലെത്തുകയും തിരിച്ചും ഗതാഗതം നടപ്പാക്കാമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
സെന്‍ട്രല്‍ ഹാച്ചറി ജങ്ഷൻ മുതല്‍ തോട്ടിയാട് ജങ്ഷന് വരെ പൊതുമരാമത്ത് റോഡും തോട്ടിയാട് ജങ്ഷന്-ഓര്‍ക്കോട്ട് ജലധാര ബണ്ട് റോഡ് നിലവില്‍ ആറുമീറ്റര്‍ റോഡുമാണ്. പുലിയൂര് പഞ്ചായത്തിലെ തിങ്കളാമുറ്റം വാര്‍ഡിലൂടെയാണ് നിര്‍ദിഷ്ട റോഡ് കടന്നുപോകുന്നത്.
ശബരിമല വില്ലേജ് റോഡിൽ അങ്ങാടിക്കൽ ഭഗവതി ക്ഷേത്രം മുതല്‍ ഐ.ടി.ഐ ജങ്ഷനുസമീപം വരെയും സെന്‍ട്രല്‍ ഹാച്ചറി മുതല്‍ മുണ്ടന്‍കാവ് വരെയും റിങ് റോഡ് മാതൃകയില്‍ 10.2 കിലോമീറ്ററാണ് ബൈപാസിന്റെ ദൂരം. കരഭൂമിയിലൂടെ 12 മീറ്റര്‍ വീതിയിലും നെല്‍വയലിലൂടെ 18 മീറ്റര്‍ വീതിയിലുമാണ് സ്ഥലമേറ്റെടുക്കുന്നത്.
സാമൂഹികാഘാത പഠനം എറണാകുളം, കളമശ്ശേരി രാജഗിരി ഔട്ട്റീച്ചിന്റെ നേതൃത്വത്തിൽ മൂന്നുമാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ബൈപാസ് നിര്‍മാണത്തിനുള്ള മറ്റ് നടപടികളും അതിവേഗം പൂർത്തീകരിച്ച് നിർമാണം ഉടൻ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
5, 6, 7, 9, 10, 11, 28, 29 30, 31, 32, 36, 37, 38, 44, 45, 46, 50, 51, 52, 53, 56, 57, 60, 72, 218, 219, 220, 244, 245, 246, 247, 275, 288, 289, 290, 291, 292, 293, 458
334, 333, 332, 330, 331, 325
242, 243, 245, 246, 247, 248, 249, 251, 253, 254, 255, 259, 260, 261, 262, 263, 269, 351, 353, 354, 358, 360, 361, 362, 363, 364, 368, 369, 370, 375, 376, 377, 395, 396, 397, 398, 399, 401, 402.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.