അ​രൂ​ർ മേ​ഖ​ല​യി​ലെ കൃ​ഷി​യി​ല്ലാ​ത്ത കാ​ടു​ക​യ​റി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഒ​ന്ന്.

കതിരുകാണാപാടങ്ങളിൽ കാടുകയറുന്നു

അ​രൂ​ർ: വ​ർ​ഷ​ങ്ങ​ളാ​യി അ​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ത​രി​ശു കി​ട​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ൾ കാ​ടു​ക​യ​റി ന​ശി​ക്കു​ന്നു. അ​രൂ​ർ പ​ള്ളി​പ്പാ​ടം, വ​ട്ട​ക്കേ​രി, കു​മ്പ​ഞ്ഞി, ച​ന്തി​രൂ​ർ ഇ​ള​യ​പാ​ടം എ​ന്നി​വ പ​തി​റ്റാ​ണ്ടു​ക​ളാ​യി കാ​ടു ക​യ​റി ന​ശി​ക്കു​ക​യാ​ണ്. ശേ​ഷി​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ മ​ത്സ്യ​കൃ​ഷി തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്നു.

ഇ​ള​യ​പാ​ടം 110 ഏ​ക്ക​റാ​ണ്. കു​മ്പ​ഞ്ഞി 200 ഏ​ക്ക​റി​ലേ​റെ​യു​ണ്ട്. ച​ന്തി​രൂ​ർ ശാ​ന്തി​ഗി​രി ആ​ശ്ര​മ​ത്തി​ലെ അ​ഞ്ച​ടി പാ​ട​ശേ​ഖ​ര​ത്തി​ൽ മാ​ത്ര​മാ​ണ് മു​റ​തെ​റ്റാ​തെ നെ​ൽ​കൃ​ഷി​യി​റ​ക്കു​ന്ന​ത്. 1980 വ​രെ പ​ര​മ്പ​രാ​ഗ​ത ചെ​ട്ടി​വി​രി​പ്പ് നെ​ല്ല് നൂ​റു​മേ​നി​യി​ൽ വി​ള​ഞ്ഞി​രു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ഇ​ള​യ​പാ​ടം, കു​മ്പ​ഞ്ഞി പാ​ട​ശേ​ഖ​ര​ങ്ങ​ൾ. എ​ന്നാ​ൽ തൊ​ണ്ണു​റു​ക​ളോ​ടെ മ​ൽ​സ്യ​കൃ​ഷി വ്യാ​പ​ക​മാ​യ​പ്പോ​ൾ നെ​ൽ​കൃ​ഷി ചെ​യ്യാ​ൻ ക​ർ​ഷ​ക​ർ​ക്ക് താ​ല്പ​ര്യ​മി​ല്ലാ​താ​യി.

പാ​ട​ത്ത് വെ​ട്ടും കി​ള​യു​മി​ല്ലാ​തെ വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മ​ൽ​സ്യ​കൃ​ഷി​യു​ടെ ആ​ദാ​യം ക​ർ​ഷ​ക​ർ​ക്ക് കി​ട്ടി​യ​തും, നെ​ൽ​കൃ​ഷി​ക്ക് തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​താ​യ​തും, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം മൂ​ലം കൃ​ഷി ന​ഷ്ട​ത്തി​ലാ​കു​ന്ന​തും ലാ​ഭം മ​ത്രം കി​ട്ടു​ന്ന മ​ത്സ്യ കൃ​ഷി​യി​ലേ​ക്ക് ക​ർ​ഷ​ക​രെ തി​രി​ച്ചു​വി​ട്ടു. കൂ​ടു​ത​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ൾ 12 മാ​സ​വും മ​ത്സ്യ​കൃ​ഷി മാ​ത്രം ന​ട​ത്തി. ഇ​ത് പ്ര​ദേ​ശ​ത്തി​ന്റെ പ​രി​സ്ഥി​തി​ക്കും ശു​ദ്ധ​ജ​ല​ക്ഷാ​മ​ത്തി​നും, ഉ​പ്പു ക​യ​റി വീ​ടു​ക​ൾ​ക്ക് നാ​ശം ഉ​ണ്ടാ​ക്കു​ന്ന​തി​നും കാ​ര​ണ​മാ​യി.

ശേ​ഷി​ച്ചി​രു​ന്ന ശു​ദ്ധ​ജ​ല സ്രോ​ത​സു​ക​ളും മ​ലി​ന​മാ​യി. പ​ച്ച​ക്ക​റി, വാ​ഴ തു​ട​ങ്ങി​യ നാ​ട്ടു​കൃ​ഷി​ക​ൾ വേ​ര​റ്റു. അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ അ​രൂ​ർ, എ​ഴു​പു​ന്ന, കോ​ടം​തു​രു​ത്ത്, കു​ത്തി​യ​തോ​ട്, തു​റ​വൂ​ർ, പ​ട്ട​ണ​ക്കാ​ട് തു​ട​ങ്ങി​യ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​ശാ​ല​മാ​യ പൊ​ക്കാ​ളി കൃ​ഷി സ​ർ​വ​നാ​ശ​ത്തി​ലേ​ക്ക് നീ​ങ്ങി. ഇ​തേ​ത്തു​ട​ർ​ന്ന് സ​ർ​ക്കാ​രി​ന്റെ ഒ​രു നെ​ല്ലും മീ​നും പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച് ജി​ല്ലാ ഭ​ര​ണ​കൂ​ടം ക​ല​ക്ട​റു​ടെ നി​ർ​ദേ​ശ പ്ര​കാ​രം നെ​ൽ​കൃ​ഷി വീ​ണ്ടെ​ടു​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

ഇ​ച്ഛാ​ശ​ക്തി​യോ​ടെ നെ​ൽ​കൃ​ഷി​ക്ക് വേ​ണ്ടി ആ​രും പ​രി​ശ്ര​മി​ച്ചി​ല്ലെ​ന്ന ആ​ക്ഷേ​പ​വും ഉ​ണ്ട്. യ​ഥാ​സ​മ​യം കൃ​ഷി​യി​ല്ലാ​ത്ത​തു മൂ​ലം വി​ശാ​ല​മാ​യ പാ​ട​ശേ​ഖ​ര​ങ്ങ​ൾ കാ​ടു ക​യ​റി. ഇ​പ്പോ​ൾ പ​ഴ​യ നെ​ൽ​പ്പാ​ട​ങ്ങ​ൾ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും മ​റ്റും വി​ഹാ​ര​കേ​ന്ദ്ര​മാ​ണ്. ഇ​തി​നി​ടെ പാ​ട​ങ്ങ​ൾ പ​ല വി​ധ​ത്തി​ൽ നി​ക​ത്തി​യും തെ​ങ്ങി​ൻ ചി​റ പി​ടി​പ്പി​ച്ച് രൂ​പം മാ​റ്റം വ​രു​ത്തി​യും റി​യ​ൽ എ​സ്റ്റേ​റ്റ് വ്യ​വ​സാ​യം വ​ള​രു​ക​യാ​ണ്.

Tags:    
News Summary - Paddy fields that have been lying fallow for years have turned into forests in Arur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.