ഇറച്ചി വിൽപന വിവാദം; കായംകുളം മാർക്കറ്റിൽ സി.സി ടി.വി നിരീക്ഷണം വേണമെന്ന്

കാ​യം​കു​ളം: ച​ത്ത പ​ശു​വി​നെ വി​ൽ​പ​ന​ക്കെ​ത്തി​ച്ച സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഇ​റ​ച്ചി മാ​ർ​ക്ക​റ്റി​ന്റെ ന​ഷ്ട​പ്പെ​ട്ട വി​ശ്വാ​സ്യ​ത വീ​ണ്ടെ​ടു​ക്കാ​ൻ സി.​സി ടി.​വി നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ബു​ധ​നാ​ഴ്ച ചേ​രു​ന്ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ മാ​ർ​ക്ക​റ്റി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നു​ള്ള ക​ർ​ശ​ന തീ​രു​മാ​ന​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ന​ഗ​ര​വാ​സി​ക​ൾ.

​അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന്​ ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. ച​ത്ത പ​ശു​വി​നെ മാ​ർ​ക്ക​റ്റി​ൽ എ​ത്തി​ച്ച വാ​ഹ​ന​ത്തി​ന്റെ ഡ്രൈ​വ​ർ​ക്കെ​തി​രെ മാ​ത്രം കേ​സെ​ടു​ത്ത് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. മാ​ർ​ക്ക​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് അ​ന​ധി​കൃ​ത മാം​സ​വി​ൽ​പ​ന ന​ട​ത്തു​ന്ന വ​ൻ ഇ​ട​നി​ല സം​ഘം പി​ന്നി​ലു​ണ്ടെ​ന്നാ​ണ് സൂ​ച​ന.

​പ്ര​തി​ക​ളെ ര​ക്ഷി​ക്കാ​നും കേ​സ് അ​ട്ടി​മ​റി​ക്കാ​നു​മാ​യി ഇ​ട​നി​ല​ക്കാ​ർ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്. രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും കൗ​ൺ​സി​ല​ർ​മാ​രെ​യും സ്വാ​ധീ​നി​ക്കാ​നാ​ണ് ശ്ര​മം. കേ​സ് തേ​ച്ചു​മാ​യ്ച്ചു​ക​ള​യാ​ൻ വ​ൻ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ഇ​ട​നി​ല​ക്കാ​ർ ര​ഹ​സ്യ​മാ​യി മു​ന്നോ​ട്ടു​വെ​ച്ചി​രി​ക്കു​ന്ന​ത്.

 

ഇ​റ​ച്ചി മാ​ർ​ക്ക​റ്റ് വി​ഷ​യ​മാ​ക്കി വി​ത​ര​ണം​ചെ​യ്ത ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന്റെ അ​ജ​ണ്ട

ഇ​റ​ച്ചി വി​വാ​ദം ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ൽ വ്യ​വ​സാ​യ​ത്തെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി. ച​ത്ത പ​ശു​വി​നെ ക​​ണ്ടെ​ത്തി​യ വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് ഇ​റ​ച്ചി വി​ഭ​വ​ങ്ങ​ൾ ക​ഴി​ക്കാ​ൻ ഉ​പ​ഭോ​ക്താ​ക്ക​ൾ മ​ടി​കാ​ണി​ക്കു​ക​യാ​ണ്. ഇ​ത് ക​ച്ച​വ​ട​ത്തി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വു​ണ്ടാ​ക്കി​യ​താ​യി വ്യ​വ​സാ​യി​ക​ൾ പ​റ​യു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മാ​ർ​ക്ക​റ്റി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​താ​ര്യ​മാ​ക്കാ​ൻ കാ​മ​റ നി​രീ​ക്ഷ​ണം ഉ​ട​ൻ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഹോ​ട്ട​ൽ ആ​ൻ​ഡ് റ​സ്റ്റോ​റ​ന്റ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ബു​ധ​നാ​ഴ്ച കൂ​ടു​ന്ന കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. അ​ജ​ണ്ട വെ​ച്ച്​ നോ​ട്ടീ​സ് ഇ​റ​ങ്ങി​യ​തി​നാ​ൽ കാ​ഴ്ച​പ്പാ​ടു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്ന​ണി​ക​ളു​ടെ​യും കൗ​ൺ​സി​ല​ർ​മാ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 

Tags:    
News Summary - Meat sale controversy; CCTV surveillance required at Kayamkulam market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.