ആ​ഷി​ക്​, അ​ഖി​ൽ​ലാ​ൽ, വി​ഷ്ണു​രാ​ജ്

ആ​ല​പ്പു​ഴയിൽ മയക്കുമരുന്നുമായി മൂന്ന്​ പേർ അറസ്റ്റിൽ

ആ​ല​പ്പു​ഴ: എം.​ഡി.​എം.​എ​യും ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് 12ാം വാ​ർ​ഡ്​ പു​ത്ത​ൻ​ചി​റ​വീ​ട്ടി​ൽ ആ​ഷി​ക്​ (30), ക​ല​ശി​വെ​ളി വീ​ട്ടി​ൽ അ​ഖി​ൽ​ലാ​ൽ (29), പു​ത്ത​ൻ​പു​ര​യി​ൽ വീ​ട്ടി​ൽ വി​ഷ്ണു​രാ​ജ് (35) എ​ന്നി​വ​രെ​യാ​ണ്​ എ​ക്​​സൈ​സ്​ സം​ഘം പി​ടി​കൂ​ടി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.10 നാ​യി​രു​ന്നു സം​ഭ​വം. എ​ക്​​സൈ​സ്​ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ഞ്ഞി​ക്കു​ഴി ചെ​ത്തി​ക്കാ​ട് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം അ​ണ്ടി​ശ്ശേ​രി തോ​ട​രി​കി​ലെ പ​രി​ശോ​ധ​ന​യി​ലാ​ണ്​ പ്ര​തി​ക​ളി​ൽ​നി​ന്ന്​ 30.8779 ഗ്രാം ​എം.​ഡി.​എം.​എ​യും 0.0297 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്.

മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ക്​​സൈ​സ്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ സി.​ഐ സെ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രി​വ​ന്‍റി​വ്​ ഓ​ഫി​​സർ​മാ​രാ​യ കെ.​ജി. ഓം​കാ​ർ​നാ​ഥ്, പി. ​അ​നി​ലാ​ൽ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ പ്ര​തീ​ഷ്, ഗോ​പി​കൃ​ഷ്ണ​ൻ, ഷെ​ഫീ​ഖ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ ധ​ന​ല​ക്ഷ്മി എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Three people arrested with drugs in Alappuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.