ഷാ​ജ​ഹാ​ൻ

വ്യാജ ബോംബ് ഭീഷണി​; പ്രതി പിടിയിൽ

ചാ​രും​മൂ​ട്: നൂ​റ​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പ​ത്തെ എ​സ്.​ബി.​ഐ ശാ​ഖ​യി​ൽ ബോം​ബ് വെ​ച്ചെ​ന്ന വ്യാ​ജ സ​ന്ദേ​ശ​മ​യ​ച്ച​യാ​ളെ നൂ​റ​നാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ല​മേ​ൽ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര മു​റി​യി​ൽ തൈ​ക്കാ​പ​റ​മ്പി​ൽ വീ​ട്ടി​ൽ ഷാ​ജ​ഹാ​നാ​ണ് (47) അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 3.10 ഓ​ടെ നൂ​റ​നാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ച ഫോ​ൺ ന​മ്പ​ർ പി​ന്തു​ട​ർ​ന്നാ​ണ് രാ​ത്രി​ത​ന്നെ ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി​യ​തെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. ഭീ​ഷ​ണി​യു​ണ്ടാ​യ ഉ​ട​ൻ പൊ​ലീ​സ് ബാ​ങ്കി​ലെ​ത്തി ജീ​വ​ന​ക്കാ​രെ​യ​ട​ക്കം പു​റ​ത്തി​ക്കി പ​രി​ശോ​ധി​ച്ചു. ആ​ല​പ്പു​ഴ​യി​ൽ​നി​ന്നു​ള്ള ബോം​ബ്‌ സ്ക്വാ​ഡും ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശോ​ധ​ന​യി​ൽ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. നൂ​റ​നാ​ട് എ​സ്.​എ​ച്ച്.​ഒ ഡി. ​ര​തീ​ഷ് ബാ​ബു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - Fake bomb threat; Suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.