ഗ​താ​ഗ​ത​ത​ട​സ്സ​മു​ണ്ടാ​ക്കി ദേ​ശീ​യ​പാ​ത​യോ​ര​ത്ത് കി​ട​ക്കു​ന്ന ബ​സ്

കസ്റ്റഡിയിലെടുത്ത ബസ് ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി ദേ​ശീ​യ പാ​ത​യോ​ര​ത്ത്; ഗതാഗത തടസ്സമുണ്ടാക്കുന്നെന്ന് പരാതി

അ​രൂ​ർ: ദേ​ശീ​യ പാ​ത​യോ​ര​ത്ത് ച​ന്തി​രൂ​ർ ബ​സ് സ്റ്റോ​പ്പി​നു മു​ന്നി​ൽ സ്വാ​കാ​ര്യ ബ​സ് കി​ട​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന​ങ്ങ​ൾ​ക്കും ത​ട​സ്സ​മാ​കു​ന്നു. അ​രൂ​ർ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ്വ​കാ​ര്യ ബ​സാ​ണ് പാ​ത​യോ​ര​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി കി​ട​ക്കു​ന്ന​ത്.

ച​ന്തി​രൂ​ർ ഗ​വ. സ്കൂ​ളി​നു മു​ന്നി​ലു​ള്ള ബ​സ് സ്റ്റോ​പ്പി​നു സ​മീ​പ​മാ​ണ് ബ​സ് കി​ട​ക്കു​ന്ന​ത്. ഇ​തി​ന്റെ മ​റ​വു​കാ​ര​ണം വ​ട​ക്കു​ഭാ​ഗ​ത്തു​നി​ന്ന് എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ പ​റ​യു​ന്നു. ഉ​യ​ര​പ്പാ​ത​യി​ലെ സ​ർ​വി​സ് റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ വീ​തി​കു​റ​ഞ്ഞ റോ​ഡി​ലൂ​ടെ​യാ​ണ് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​ത്.

Tags:    
News Summary - Bus taken into custody has been parked on the national highway for over a week; Complaint alleging it is causing traffic disruption

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.